റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അനുമതിയില്ലാതെ റോഡ് കുഴിക്കരുത് – ജില്ലാ കലക്ടര്‍

March 16, 2021 - 9:49 pm

കൊല്ലം: അനുമതിയില്ലാതെ പൊതുനിരത്തുകള്‍ കുഴിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍. പൊതുതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വാര്‍ത്താവിനിമയ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ ചുമതലപ്പെട്ട ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡിന്റെ പരാതിയുടെ പശ്ചാത്തലത്തിലാണ് നടപടി.

ബി.എസ്.എന്‍.എല്‍ സ്ഥാപിച്ച ഭൂഗര്‍ഭ ഫൈബര്‍, കോപ്പര്‍ കേബിളുകള്‍   എന്നിവയ്ക്ക് വിവിധ വകുപ്പുകള്‍ നടത്തുന്ന റോഡ് പണികള്‍ കാരണം കേടുപാടുകള്‍ സംഭവിക്കുന്നതായി കമ്പനി അധികൃതര്‍ ശ്രദ്ധയില്‍പ്പെടുത്തിയ   സാഹചര്യത്തില്‍ പൊതുമരാമത്ത്, വാട്ടര്‍ അതോറിറ്റി, വൈദ്യുതി ബോര്‍ഡ് തുടങ്ങി വിവിധ പ്രവൃത്തികള്‍ക്കായി പൊതുനിരത്തുകള്‍ കുഴിക്കുന്ന സ്ഥാപനങ്ങള്‍ ബി.എസ്.എന്‍.എല്ലിന്റെ രേഖാമൂലമുള്ള മുന്‍കൂര്‍ അനുമതി നേടിയിരിക്കണം. തിരഞ്ഞെടുപ്പ് പ്രകിയ പൂര്‍ത്തിയാകുന്നതുവരെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് ഈ നിബന്ധന ബാധകമായിരിക്കും-കലക്ടര്‍ അറിയിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *