റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തൃശൂര്‍ ജില്ലയിലെ പ്രശ്‌ന ബാധിത ബൂത്തുകളുള്‍പ്പടെ 50 ശതമാനം ബൂത്തുകളില്‍ വെബ്‌കാസ്‌റ്റിംഗ്‌ സംവിധാനം ഒരുങ്ങുന്നു

March 17, 2021 - 12:10 pm

തൃശൂര്‍: 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിലെ പ്രശ്‌ന ബാധിത ബൂത്തുകള്‍ ഉള്‍പ്പടെ 50 ശതമാനം ബൂത്തുകളില്‍ വെബ്‌കാസ്‌റ്റിംഗ്‌ സംവിധാനം ഒരുക്കുന്നതിനുളള നടപടികള്‍ ആരംഭിച്ചു. ജില്ലാ കളക്ടര്‍ എസ്‌ ഷാനവാസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ്‌ തീരുമാനം .1678 പോളിംഗ്‌ ബുത്തുകളിലാണ്‌ വെബ്‌ കാസ്‌റ്റിംഗിനുളള സൗകര്യം ഒരുക്കുന്നത്‌.

എല്ലാ ബൂത്തുകളിലേയും പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനായി സിവില്‍ സ്റ്റേഷനിലെ പ്ലാനിംഗ്‌ ഹാളില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിപ്പിക്കും. കണ്‍ട്രോള്‍ റൂമിലെ സ്‌ക്രീനിലൂടെ മുഴുവന്‍ ബൂത്തുകളും നിരീക്ഷിക്കും. ബിഎസ്‌എന്‍.എല്‍, അക്ഷയ ,കെല്‍ട്രോണ്‍ എന്നീ സ്ഥാപനങ്ങളുമായി സഹകരിച്ചാണ്‌ വെബ്‌കാസ്റ്റിംഗ്‌ നടപ്പിലാക്കുന്നത്‌. ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എംഎച്ച്‌ ഹരീഷ്‌, ജില്ലാ വെബ്‌കാസിറ്റിംഗ്‌ നോഡല്‍ ഓഫീസര്‍ എഐ ജെയിംസ്‌,സെക്ഷന്‍ ഇന്‍ചാര്‍ജ്‌ പികെ ബിജുമോന്‍,ബിഎസ്‌ എന്‍എല്‍, അക്ഷയകേന്ദ്രം ഉദ്യോഗസ്ഥര്‍ ,താലൂക്ക്‌ തഹസീല്‍ദാര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *