റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കഴക്കൂട്ടത്ത് ശോഭാസുരേന്ദ്രന്‍ സ്ഥാനാര്‍ത്ഥിയാകും

March 17, 2021 - 8:26 am

തിരുവനന്തപുരം: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന്‍ കഴക്കൂട്ടത്ത് സ്ഥാനാര്‍ത്ഥിയാകും. മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയാണെന്ന് കേന്ദ്ര നേതൃത്വം അറിയിച്ചതായി ശോഭ മാധ്യമങ്ങളോട് പറഞ്ഞു. മറ്റിടങ്ങളിലെ സ്ഥാനാര്‍ത്ഥികളെ ബിജെപി പ്രഖ്യാപിച്ചപ്പോള്‍ കഴക്കൂട്ടം ഒഴിച്ചിട്ടിരുന്നു. ശോഭയുടെ സ്ഥാനാര്‍ത്ഥിത്വത്തെ സംസ്ഥാന നേതൃത്വം എതിര്‍ത്തിരുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലോയെയാണ് തീരുമാനമുണ്ടായത്.

അതേസമയം കഴക്കൂട്ടത്ത് കേന്ദ്ര നേതൃത്വം നിര്‍ദ്ദേശിച്ച ശോഭയെ വെട്ടാന്‍ സംസ്ഥാന നേതൃത്വം ശ്രമിക്കുന്നതായി ആക്ഷേപമുണ്ട്. ബിഡിജെഎസ് നേതാവ് തുഷാര്‍ വെളളാപ്പളളിയെ നിര്‍ബ്ബന്ധിച്ചെങ്കിലും ഒഴിഞ്ഞുമാറിയതോടെ വീണ്ടും കോണ്‍ഗ്രസ് നേതാക്കളെ വലയിലാക്കാന്‍ ശ്രമം തുടങ്ങിയെന്നാണ് ആരോപണം. യാതൊരു കാരണവശാലും ശോഭക്ക് കഴക്കൂട്ടം നല്‍കില്ലെന്ന സംസ്ഥാന നേതൃത്വത്തിന്റെ നിലപാടാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നീളാന്‍ കാരണം.

ആര്‍എസ്എസ് നേതൃത്വവും ശോഭക്കാണ് വിജയ സാധ്യതയെന്ന് ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നു. ശോഭയുടെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് സംഘടനക്കകത്ത് ആഭ്യന്തര പ്രശ്‌നം രൂക്ഷമായി. വിജയ സാധ്യത ഇല്ലാത്ത മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാക്കി ഒതുക്കാമെന്ന നിലപാടാണ് സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍റേതെന്നാണ് ശോഭാ പക്ഷത്തിന്റെ ആരോപണം.കേന്ദ്ര മന്ത്രി വി മുരളീധരനും സുരേന്ദ്രനെ വിളിച്ച് ശാസിച്ചതോടെയാണ് കേന്ദ്ര നേതൃത്വം തീരുമാനിക്കട്ടെയെന്ന നിലപാടിലേക്ക് മാറിയതെന്ന് ശോഭാ പക്ഷത്തെ നേതാക്കള്‍ പറഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *