റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

റെയില്‍വേ സര്‍ക്കാര്‍ സ്ഥാപനമായി നിലനിര്‍ത്തുമെന്ന് പീയുഷ് ഗോയല്‍

March 17, 2021 - 9:03 am

ന്യൂഡല്‍ഹി: റെയില്‍വേ സര്‍ക്കാര്‍ സ്ഥാപനമായി നിലനിര്‍ത്തുമെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍. ഒരിക്കലും സ്വകാര്യവല്‍ക്കരിക്കില്ലെന്നും അദ്ദേഹം ലോക്സഭയില്‍ അറിയിച്ചു. രാജ്യം ഉയര്‍ന്ന വളര്‍ച്ച കൈവരിക്കണമെങ്കില്‍ പൊതു -സ്വകാര്യ മേഖലകള്‍ ഒന്നായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. റെയില്‍വേ, യാത്രക്കാരുടെ സുരക്ഷയ്ക്കാണു മുന്‍തൂക്കം നല്‍കുന്നതെന്നും രണ്ടുവര്‍ഷത്തിനിടെ ഒരു അപകടമരണവും റെയില്‍വേയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.മോദി സര്‍ക്കാരിനു കീഴില്‍ റെയില്‍വേയ്ക്കായി 2021- 22ല്‍ 2.15 ലക്ഷം കോടി അനുവദിച്ചിട്ടുണ്ട്. 2019- 20ല്‍ ഇത് 1.5 ലക്ഷം കോടിയായിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *