റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സീതാറാം യെച്ചൂരിയുടെ പ്രസ്താവന: കേരളത്തിലെ സിപിഎമ്മിന്റെ കരണത്തേറ്റ അടി

March 19, 2021 - 9:58 am

കോട്ടയം: ശബരിമല വിഷയത്തില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രതികരണത്തില്‍ നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷവും എന്‍.എസ്എസും. നിയസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുണ്ടായ സിപിഎമ്മിന്റെ നിലപാട് മാറ്റത്തിലാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. അന്തിമ വിധി എല്ലാവരുമായി ചര്‍ച്ച ചെയ്തുമാത്രമേ നടപ്പാക്കൂയെന്ന് പിണറായി വിജയന്‍ മലപ്പുറത്ത് പറഞ്ഞു. നിയമ സഭാ തെരഞ്ഞടുപ്പിലെ മുഖ്യ പ്രചാരണ വിഷയമായി ശബരിമല യുവതീ പ്രശ്‌നം ഉയര്‍ത്തിക്കാട്ടാനുളള യുഡിഎഫ് നീക്കവും അതുമായി ബന്ധപ്പെട്ട് എന്‍എസ്എസ് നടത്തിയ പ്രതികരണങ്ങളും സിപിഎംനേയും ഇതുമുന്നണിയേയും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

ശബരിമല സംബന്ധിച്ചുളള തങ്ങളുടെ ചുവടുമാറ്റം വിശദീകരിക്കാന്‍ പാടുപെടുകയാണ് സിപിഎം നേതൃത്വം. 2018ലെ സംഭവങ്ങളില്‍ എല്ലാവര്‍ക്കും ഖേദമുണ്ടെന്ന കടകംപളളി സുരേന്ദ്രന്റെ ഏറ്റുപറച്ചിലും പിന്നാലെ സീതാറാം എച്ചൂരി അത് തളളിയതും സിപിഎമ്മിന് വലിയ തിരിച്ചടിയായി. യച്ചൂരിയുടെ പ്രതികരണത്തെക്കുറിച്ച് ഒന്നും പറയാനില്ലെന്നായിരുന്നു കടകം പളളിയുടെ മറുപടി. അതേസമയം യച്ചൂരിയുടെ പ്രസ്താവനയില്‍ നിലപാട് വ്യക്തമാക്കാനുളള ഉത്തരവാദിത്തം സര്‍ക്കാരിനും മുഖ്യമന്ത്രിക്കും ഉണ്ടെന്നും അത് അറിയാനുളള അവകാശം വിശ്വാസികള്‍ക്കുണ്ടെന്നുമായിരുന്നു എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുധാകരന്‍ നായരുടെ പ്രതികരണം.

ശബരിമല വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാടുകളെ രൂക്ഷമായി വിമര്‍ശിച്ച് ആദ്യം രംഗത്തുവന്നത് ഉമ്മന്‍ചാണ്ടിയാണ് . ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്കൊപ്പമാണ് സര്‍ക്കാരെങ്കില്‍ സുപ്രീം കോടതിയില്‍ നല്‍കിയിരിക്കുന്ന സത്യവാങ്മൂലം പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യമന്തി നവേത്ഥാന നായകന്റെ കപടവേഷം അഴിച്ചുവയ്ക്കണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *