റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നടി ഖുശ്ബു തൗസന്റ് ലൈറ്റ്സ് മണ്ഡലത്തില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു

March 19, 2021 - 11:09 am

ചെന്നൈ: നടിയും ബിജെപി നേതാവുമായ ഖുശ്ബു സുന്ദര്‍ തൗസന്റ് ലൈറ്റ്സ് നിയമസഭാ മണ്ഡലത്തില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. നാമനിര്‍ദേശപത്രിക നല്‍കും മുമ്പ് കാവല്ലൂര്‍ കോട്ടത്ത് ബിജെപി പ്രവര്‍ത്തകര്‍ റോഡ് ഷൊ സംഘടിപ്പിച്ചു. കുക്കു സെല്‍വം ഒഴിഞ്ഞതോടെയാണ് ഖുശ്ബുവിന് മത്സരിക്കാനുള്ള അവസരം കൈവന്നത്. വിജയിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് ഖുശ്ബു പറഞ്ഞു. രജനികാന്തിനെ പിന്തുണയ്ക്കുമോയെന്ന ചോദ്യത്തിന് ഖുശ്ബു ഇല്ലെന്ന് മറുപടി പറഞ്ഞു. രജനി തനിക്ക് പിന്തുണ നല്‍കിയിട്ടില്ലെന്നും പിന്തുണ വേണമെന്ന് ആവശ്യപ്പെട്ടിരുന്നില്ലെന്നും ഖുശ്ബു പറഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *