റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പ്രളയ ദുരിതാശ്വാസത്തിന്റെ മറവില്‍ തട്ടിപ്പ് നടത്തിയ സംഭവം ധനകാര്യ പരിശോധനാ വിഭാഗം അന്വേഷിക്കും

March 20, 2021 - 10:11 am

തിരുവനന്തപുരം : എറണാകുളത്തെ പ്രളയ ദുരിതാശ്വാസത്തിന്റെ മറവില്‍ 20 കോടിയിലധികം രൂപ തട്ടിപ്പു നടത്തിയ സംഭവം ധനകാര്യ പരിശോധനാ വിഭാഗം അന്വേഷിക്കും. ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ കൗശികന്‍ നടത്തിയ അന്വേണത്തില്‍ 14 കോടിയിലധികം രൂപ തട്ടിച്ചെന്ന് കണ്ടെത്തിയിരുന്നു. 1,06,799 ഗുണഭോക്താക്കള്‍ ഉള്‍പ്പെടുന്ന 191 ലിസ്റ്റുകളാണ് എറണാകുളം കളക്ട്രേറ്റിലെ എന്‍.ഐ.സി വിഭാഗം കളക്ട്രേറ്റിലെ പരിഹാര വിഭാഗത്തിലേക്ക് നല്‍കിയത്. 136 ലിസ്റ്റുകളില്‍ 6611 അക്കൗണ്ട് നമ്പരുകള്‍ പലതവണ ആവര്‍ത്തിച്ചിട്ടുണ്ട് . ഇതുവഴി 20,12,80,000 രൂപയുടെ നഷ്ടമാണുണ്ടായത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *