റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇഡി വീണ്ടും സുപ്രീം കോടതിയില്‍ : എം ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന്

March 21, 2021 - 11:09 am

ന്യൂഡല്‍ഹി: സ്വര്‍ണക്കടത്തുകേസിലെ പ്രതിയും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ എം ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്‌ട്രേറ്റ് വീണ്ടും സുപ്രീം കോടതിയെ സമീപിച്ചു. വന്‍സ്വാധീനമുളള ശിവശങ്കര്‍ ജാമ്യത്തിലിറങ്ങിയശേഷം സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ച് അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നതാണ് പുതിയ അപേക്ഷയിലെ ആരോപണം. ഹൈക്കോടതി ജാമ്യം അപേക്ഷിച്ചശേഷം ജാമ്യം സ്റ്റേ ചെയ്യണമെന്ന ആവശ്യം ജസ്റ്റീസ് അശോക് ഭൂഷന്റെ ബെഞ്ച് തളളിയിരുന്നു.

മുഖ്യമന്ത്രിക്കെതിരെ വ്യാജ മൊഴി നല്‍കാന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന വെളിപ്പെടുത്തലില്‍ ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ സംസ്ഥാന ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. സംസ്ഥാന പോലീസ് അന്വേഷണ ഏജന്‍സിയെ ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുന്നു. ഇഡിക്കും അന്വേഷണ ഉദ്യോഗസ്ഥനും എതിരെ സംസ്ഥാന സര്‍ക്കാര്‍ കേസെടുക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. ശിവശങ്കര്‍ അന്വേഷണ ഉദ്യോഗസ്ഥരില്‍ സമ്മര്‍ദ്ദം ചെലുത്തി അന്വേഷണവും വിചാരണയും അട്ടിമറിക്കാനും ഉദ്യോഗസ്ഥര്‍ക്കെതിരെ വ്യാജ തെളിവുണ്ടാക്കാനും ശ്രമിക്കുന്നു. ഈ സാഹചര്യത്തില്‍ ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണമെന്നാണ് ഇഡിയുടെ ആവശ്യം.

മുഖ്യമന്ത്രിക്കെതിരെ മൊഴിനല്‍കാന്‍ ഇഡി സമ്മര്‍ദ്ദം ചെലുത്തിയെന്ന് മറ്റൊരു പ്രതിയായ സന്ദീപ് നായര്‍ സെഷന്‍സ് കോടതിയില്‍ പറഞ്ഞതും വാസ്തവ വിരുദ്ധമാണ്. അന്വേഷണ ഏജന്‍സിയെ കളങ്കപ്പെടുത്താനും അന്വേഷണം അട്ടിമറിക്കാനുമുളള കെട്ടിച്ചമച്ച കഥകളാണ് ഇതെന്നും ഇഡി ആരോപിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *