റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബംഗാളില്‍ അഞ്ച്, ആറ്, ഏഴ്, എട്ട് ഘട്ടങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

March 21, 2021 - 11:41 am

ന്യൂഡല്‍ഹി: പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ അഞ്ച്, ആറ്, ഏഴ്, എട്ട് ഘട്ടങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്.39 സ്ഥാനാര്‍ഥികളുടെ പട്ടികയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടതുപാര്‍ട്ടിസഖ്യങ്ങളുമായി 92 സീറ്റുകളിലാണ് കോണ്‍ഗ്രസ് ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ പോരാടുന്നത്. മുര്‍ഷിദാബാദില്‍ നീജുദ്ദീന്‍ എസ്‌കെ, കൃഷ്ണാനഗര്‍ ഉത്തറില്‍ സില്‍വി സാഹ, ഭട്പാറയില്‍ ധര്‍മേന്ദ്ര ഷാ എന്നിവരെയാണ് പാര്‍ട്ടി കളത്തിലിറക്കിയത്. എംഡി ഷദാബ് ഖാന്‍ ഭബാനിപൂരിലും എംഡി മുഖ്താര്‍ കൊല്‍ക്കത്തയിലും നിന്ന് മത്സരിക്കും. രശ്‌ബെഹാരി സീറ്റില്‍ ഇത്തവണ അശുതോഷ് ചാറ്റര്‍ജി മത്സരിക്കുമ്പോള്‍ ജനബ് അജ്മല്‍ ഖാന്‍ ജോരാസാങ്കോയില്‍ നിന്നാകും മത്സരിക്കുക. 294 അംഗങ്ങളടങ്ങുന്ന പശ്ചിമബംഗാള്‍ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് മാര്‍ച്ച് 27 മുതല്‍ എട്ട് ഘട്ടങ്ങളിലായി നടക്കും.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *