റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നാസയുടെ പുതിയ മേധാവിയാവാന്‍ ബില്‍ നെല്‍സന്‍

March 21, 2021 - 12:43 pm

വാഷിങ്ടണ്‍: അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസയുടെ പുതിയ മേധാവിയായി മുന്‍ ഡെമോക്രാറ്റിക് സെനറ്റര്‍ ബില്‍ നെല്‍സനെ പ്രസിഡന്റ് ജോ ബൈഡന്‍ നാമനിര്‍ദ്ദേശം ചെയ്തു. ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകാലത്ത് നാസ മേധാവിയായിരുന്ന ജിം ബ്രിഡന്‍സ്‌റ്റൈന്‍ ജനുവരി 20ന് സ്ഥാനമൊഴിഞ്ഞിരുന്നു. ഈ ഒഴിവിലേക്കാണ് ബില്‍ നെല്‍സണ്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടത്.യു.എസ് കോണ്‍ഗ്രസിന്റെയും സെനറ്റിന്റെയും ബഹിരാകാശ സമിതി അധ്യക്ഷ പദവി വഹിച്ചിട്ടുള്ള ബില്‍ നെല്‍സണ്‍ ഫോറിഡയില്‍ നിന്ന് മൂന്നു തവണയാണ് സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 1986ല്‍ കൊളംബിയയില്‍ ബഹിരാകാശ യാത്ര നടത്തിയ രണ്ടാമത്തെ കോണ്‍ഗ്രസ് പ്രതിനിധിയായ നെല്‍സണ്‍ അമേരിക്കന്‍ സൈന്യത്തില്‍ ക്യാപ്റ്റനുമായിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *