റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ട്വന്റി20 ക്രിക്കറ്റ് പരമ്പര സ്വന്തമാക്കി ഇന്ത്യ

March 21, 2021 - 12:40 pm

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ ട്വന്റി20 ക്രിക്കറ്റ് പരമ്പര ഇന്ത്യ സ്വന്തമാക്കി. അവസാനത്തേതും അഞ്ചാമത്തേതുമായ മത്സരത്തില്‍ 36 റണ്ണിനു ജയിച്ചാണ് ഇന്ത്യ 3-2 നു പരമ്പര നേടിയത്.

ടോസ് നേടിയ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 224 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്ണെടുക്കാനെ കഴിഞ്ഞുള്ളു. ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ ഒയിന്‍ മോര്‍ഗാന്‍ ഇന്ത്യയെ ബാറ്റിങ്ങിനു വിട്ടു. ലോകേഷ് രാഹുല്‍ പുറത്തിരുന്നതോടെ രോഹിത് ശര്‍മയും ( 34 പന്തില്‍ അഞ്ച് സിക്സറും നാല് ഫോറുമടക്കം 64) നായകന്‍ വിരാട് കോഹ്ലിയുമാണ് (52 പന്തില്‍ രണ്ട് സിക്സറും ഏഴ് ഫോറുമടക്കം പുറത്താകാതെ 80) ഇന്നിങ്സ് ഓപ്പണ്‍ ചെയത്. ഓപ്പണിങ് കൂട്ടുകെട്ട് സെഞ്ചുറിക്ക് ആറ് റണ്‍ അകലെ പൊളിഞ്ഞു. രോഹിതിനെ ബെന്‍ സ്റ്റോക്സ് ബൗള്‍ഡാക്കി.

30 പന്തിലായിരുന്നു രോഹിതിന്റെ അര്‍ധ സെഞ്ചുറി. 36 പന്തില്‍ അര്‍ധ സെഞ്ചുറി നേടിയ കോഹ്ലിയായിരുന്നു കൂടുതല്‍ അപകടകാരി. മൂന്നാമനായി ഇറങ്ങിയ സൂര്യകുമാര്‍ യാദവും കിട്ടിയ അവസരം മുതലാക്കി. 17 പന്തില്‍ രണ്ട് സിക്സറും മൂന്ന് ഫോറുമടക്കം 32 റണ്ണെടുത്ത സൂര്യകുമാറിനെ ആദില്‍ റഷീദിന്റെ പന്തില്‍ ജാസണ്‍ റോയ് പിടികൂടി. കോഹ്ലിക്കു കൂട്ടായെത്തിയ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയും വെറുതേ നിന്നില്ല. 17 പന്തില്‍ രണ്ട് സിക്സറും നാല് ഫോറുമടക്കം 39 റണ്ണെടുത്ത പാണ്ഡ്യ കോഹ്ലിക്കൊപ്പം പുറത്താകാതെനിന്നു.

ഇംഗ്ലണ്ട് ബൗളര്‍മാരില്‍ ക്രിസ് ജോര്‍ദാന്‍ നാല് ഓവറില്‍ 57 റണ്ണും മാര്‍ക്ക് വുഡ് 53 റണ്ണും വഴങ്ങി. 225 റണ്ണെടുക്കാനിറങ്ങിയ ഇംഗ്ലണ്ടിന് ആദ്യ ഓവറില്‍ തന്നെ വിക്കറ്റ് വീണു. ജാസണ്‍ റോയിയെ രണ്ടാമത്തെ പന്തില്‍ ഭുവനേശ്വര്‍ കുമാര്‍ ബൗള്‍ഡാക്കി. ജോസ് ബട്ട്ലറും (34 പന്തില്‍ നാല് സിക്സറും രണ്ട് ഫോറുമടക്കം 52) ഡേവിഡ് മാലാനും (46 പന്തില്‍ രണ്ട് സിക്സറും ഒന്‍പത് ഫോറുമടക്കം 68) ഉറച്ചുനിന്നത് ഇന്ത്യക്കു ഭീഷണിയായി. ബട്ട്ലറിനെ പാണ്ഡ്യയുടെ കൈയിലെത്തിച്ച് ഭുവനേശ്വര്‍ 130 റണ്ണിന്റെ കൂട്ടുകെട്ട് പൊളിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *