റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഗുഡ് ഇംഗ്ലീഷ് കോഴ്‌സ് ആലപ്പുഴയിൽ ഉജ്ജ്വല വിജയം

March 22, 2021 - 9:43 pm

ആലപ്പുഴ: സാക്ഷരത മിഷൻ നടത്തുന്ന ഗുഡ് ഇംഗ്ലീഷ് സർട്ടിഫിക്കറ്റ് കോഴ്‌സ് മൂന്നാം ബാച്ചിലെ റിസൾട്ട് വന്നപ്പോൾ ആലപ്പുഴയിൽ നൂറ് ശതമാനമാണ് വിജയം.
ഏറ്റവും പ്രായം കൂടിയ പഠിതാവ് സുഭാഷിണി (70) എ ഗ്രേഡ് കരസ്ഥമാക്കി. 38 പേരാണ് പരീക്ഷ എഴുതിയത്. 22 പേർക്ക് എ ഗ്രേഡ് ലഭിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് പതിനാറാം വാർഡിൽ അരക്കം പള്ളിവെളി വീട്ടിൽ സുഭാഷിണി സാക്ഷരതാ മിഷൻ വഴി പത്താം തരം തുല്യതയും ഹയർ സെക്കണ്ടറി തുല്യതയും വിജയിച്ചിരുന്നു. ജില്ലാതല തുടർ വിദ്യാഭ്യാസ കലോത്സവത്തിൽ കവിതാ രചനയിൽ ഒന്നാം സ്ഥാനം ലഭിച്ചിരുന്നു. ഗുഡ് ഇംഗ്ലീഷ്, പച്ച മലയാളം, അച്ഛീ ഹിന്ദി എന്നീ സർട്ടിഫിക്കറ്റ് കോഴ്‌സുകളുടെ പുതിയ ബാച്ചിലേയ്ക്കുള്ള രജിസ്‌ട്രേഷൻ പൂർത്തിയായിട്ടുണ്ട്. ഏപ്രിൽ 10 മുതൽ ക്ലാസുകൾ ആരംഭിക്കും.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *