റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കുവൈത്തില്‍ വീട്ടുജോലിക്കാരി സ്‌പോണ്‍സറുടെ വീട്ടിനുളളില്‍ തൂങ്ങി മരിച്ച നിലയില്‍

March 23, 2021 - 8:35 am

കുവൈത്ത് സിറ്റി: കുവൈത്തില്‍ വീട്ടുജോലിക്കാരിയെ സ്‌പോണ്‍സറുടെ വീട്ടിനുളളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അല്‍വാഹയിലാണ് 31 കാരി ആത്മഹത്യ ചെയ്തത്. മൂന്നു ദിവസത്തിനിടെ രണ്ട് ഗാര്‍ഹിക തൊഴിലാളികളാണ് ആത്മഹത്യ ചെയ്തതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ആത്മഹത്യ സംബന്ധിച്ച വിവരം ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ് റൂമില്‍ ലഭിച്ച ഉടന്‍ തന്നെ പോലീസും പാരാമെഡിക്കല്‍ സംഘവും സ്ഥലത്തെത്തിയെന്ന് അധികൃതര്‍ അറിയിച്ചു. തുടര്‍ നടപടികള്‍ക്കായി മൃതദേഹം ഫോറന്‍സിക്ക് വിഭാഗത്തിന് കൈമാറി. സംഭവത്തില്‍ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *