റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തീവ്ര ദേശീയത രാഷ്ട്ര അഭിവൃദ്ധിയെ പിന്നോട്ടടിക്കും. മദ്രാസ് ഹൈക്കോടതി

March 23, 2021 - 8:27 am

ചെന്നൈ: ഇന്ത്യ പോലൊരു രാജ്യത്ത് ദേശീയത വളരെ പ്രധാനപ്പെട്ട കാര്യമാണ്. എന്നാല്‍ തീവ്ര ദേശീയത നാം കാത്തുസൂക്ഷിച്ച രാഷ്ട്ര അഭിവൃദ്ധിയെ മുമ്പുണ്ടായിരുന്ന നേട്ടത്തില്‍ നിന്ന് പിന്നോട്ടടിക്കുമെന്ന് മദ്രാസ് ഹൈക്കോടതി. ദേശീയ പതാകയുടെയോ അശോക ചക്രത്തിന്‍റെ യോ മാതൃകയിലുളള കേക്ക് മുറിക്കുന്നത് ഇന്ത്യന്‍ പതാകയെ അപമാനിക്കുന്നതോ രാജ്യസ്‌നേഹ മില്ലാത്തതോ ആയി കാണാനാവില്ലെന്ന് ഹൈക്കോടതി പറഞ്ഞു. 2013ല്‍ ഇത്തരം ഒരു കേക്ക് മുറിച്ചതുമായി ബന്ധപ്പെട്ട് സംഭവത്തില്‍ കേസെടുക്കാന്‍ നിര്‍ദ്ദേശിച്ച സംഭവത്തെ ജസ്റ്റീസ് എന്‍.ആനന്ദ് വെങ്കിടേഷ് തളളി. രാജ്യ സ്‌നേഹവും ദേശീയാഭിമാനവും സംബന്ധിച്ച് നിര്‍ണായക നിരീക്ഷണങ്ങളും ജഡ്ജി നടത്തി.

ഇന്ത്യ പോലൊരു രാജ്യത്ത് ദേശീയത വളരെ പ്രധാനപ്പെട്ട കാര്യമാണ്. എന്നാല്‍ തീവ്ര ദേശീയത നാം കാത്തുസൂക്ഷിച്ച രാഷ്ട്ര അഭിവൃദ്ധിയെ മുമ്പുണ്ടായിരുന്ന നേട്ടത്തില്‍ നിന്ന് പിന്നോട്ടടിക്കുമെന്ന് കോടതി നിരീക്ഷിച്ചു. ദേശീയ പതാക ഉയര്‍ത്തിപ്പിടിക്കുന്നവനോ ദേശീയ അഭിമാനം പ്രകടമാക്കുന്നവനോ മാത്രമല്ല രാജ്യസ്‌നേഹി. നല്ല രാജ്യ ഭരണത്തിനായി വാദിക്കുന്നവനും രാഷ്ട്ര സ്‌നേഹിയാണ്. ദേശീയാഭിമാനത്തിന്റെ പ്രതിരൂപം ഒരിക്കലും രാജ്യ സ്‌നേഹത്തിന്റെ സമാനമായ കാര്യമല്ല. അതുകൊണ്ട് ദേശീയ പതാകയുടെ കേക്ക് മുറിക്കുന്നത് രാജ്യവിരുദ്ധമല്ല. രവീന്ദ്രനാഥ ടാഗോറിന്റെ വരികളും വാദത്തെ ന്യായീകരിച്ചുകൊണ്ട് കോടതി ഉദ്ധരിച്ചു.

2013ലെ ക്രിസ്തുമസ് ദിനത്തിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ദേശീയ പതാകയുടെ രൂപത്തിലുളള കേക്കും നടുവില്‍ അശോക ചക്രവും ഇതിലുണ്ടായിരുന്നു. 2500 അതിഥികള്‍ക്കായി ഈ കേക്ക് മുറിച്ചുനല്‍കിയിരുന്നു. കോയമ്പത്തൂര്‍ ജില്ലാ കളക്ടര്‍, ഡെപ്യൂട്ടി കമ്മീഷണര്‍, മറ്റുമത നേതാക്കള്‍, എന്‍ജിഒ അംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ ദേശീയ അഭിമാനത്തെ കളങ്കപ്പെടുത്തുന്ന കാര്യമാണ് ദേശീയ പതാകയുടെ രൂപത്തിലുളള കേക്ക് മുറിച്ചതിലൂടെ സംഭവിച്ചതെന്ന് പരാതിക്കാരനായ ഡി സെന്തില്‍കുമാര്‍ ആരോപിച്ചു.

ഇതിനെ തുടര്‍ന്നാണ് കേസ് കോടതിയില്‍ എത്തിയത്. കേക്കു മുറിച്ച വ്യക്തിക്ക് മൂന്നുവര്‍ഷം തടവോ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയൊ നല്‍കണമെന്നായിരുന്നു ആവശ്യം. അതേസമയം ഈ ചടങ്ങ് നടത്തിയ വ്യക്തികള്‍ക്ക് ദേശീയ പതാകയെ അപമാനിക്കുകയെന്ന ഉദ്ദേശമുണ്ടായിരുന്നില്ലെന്നും അവരുടെ ഉദ്ദേശ ശുദ്ധി വ്യക്തമാണെന്നും ജസ്റ്റീസ് വെങ്കിടേഷ് വിലയിരുത്തി. കേക്കുമുറിച്ചു എന്നതുകൊണ്ട് ഇന്ത്യമഹാരാജ്യത്തിന്റെ അഭിമാനത്തിന് ഒന്നും സംഭവിക്കില്ലെന്നും കോടതി വിലയിരുത്തി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *