റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തമിഴ്നാട്ടില്‍ ഗോഹത്യ, മതപരിവര്‍ത്തന നിരോധന നിയമങ്ങള്‍ കൊണ്ടുവരുമെന്ന് ബി.ജെ.പി. വാഗ്ദാനം

March 24, 2021 - 11:09 am

ചൈന്നെ: തമിഴ്നാട്ടില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം ക്രിമിനല്‍ കുറ്റമാക്കുമെന്നും ഗോവധ നിരോധന നിയമം നടപ്പാക്കുമെന്നും ബി.ജെ.പി. പ്രകടന പത്രിക. കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരിയും വി.കെ. സിംഗും ചേര്‍ന്ന് പുറത്തുവിട്ട പ്രകടനപത്രികയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. തമിഴ്നാടിന്റെ സാംസ്‌കാരിക പൈതൃകം സംരക്ഷിക്കുമെന്നും പ്രകടനപത്രികയിലുണ്ട്. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് ഇറച്ചി ആവശ്യത്തിനായി പശുക്കളെ കൊണ്ടുപോകുന്നത് തടയും. തമിഴ്നാട്ടിലെ ക്ഷേത്രങ്ങളുടെ നിയന്ത്രണം പുരോഹിതരും മതപണ്ഡിതരും അടങ്ങുന്ന സമിതിക്ക് കൈമാറും. 50 ലക്ഷം യുവാക്കള്‍ക്ക് തൊഴിലവസരം വാഗ്ദാനം ചെയ്യുന്ന പ്രകടനപത്രികയില്‍ എല്ലാവര്‍ഷവും മത്സ്യത്തൊഴിലാളികള്‍ക്ക് ആറായിരം രൂപ വീതം സഹായധനമായി നല്‍കുമെന്ന് പറയുന്നു. എട്ട്, ഒന്‍പത് ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി ടാബ് ലെറ്റ് നല്‍കും. വാതില്‍പടി റേഷന്‍ പദ്ധതി നടപ്പാക്കും. 18നും 23 വയസിനും ഇടയിലുള്ള യുവതികള്‍ക്ക് സൗജന്യമായി ഇരുചക്രവാഹന ഡ്രൈവിംഗ് ലൈസന്‍സ് നല്‍കും. 2022 ഓടെ എല്ലാവര്‍ക്കും ശുദ്ധമായ കുടിവെള്ളം സൗജന്യമായി ലഭിക്കുന്നുവെന്ന് ഉറപ്പാക്കും എന്നിവയാണ് ബി.ജെ.പിയുടെ പ്രധാന വാഗ്ദാനങ്ങള്‍

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *