റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വളളത്തോളിന്റെ പേരിലുളള ചെറുതുരുത്തി റയില്‍വേ സ്റ്റേഷന്റെ പേരിലെ അക്ഷരത്തെറ്റ് തിരുത്തും; ഗവര്‍ണര്‍

March 24, 2021 - 8:12 am

വടക്കാഞ്ചേരി: മഹാകവി വളളത്തോളിന്റെ പേരിലുളള ചെറുതുരുത്തി റെയില്‍വേ സ്റ്റേഷനിലെ ബോര്‍ഡിലെ അക്ഷരത്തെറ്റ് തിരുത്താന്‍ നടപടി സ്വീകരിക്കുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ പറഞ്ഞു. ഈ ആവശ്യവുമായി ഗവര്‍ണറെ സമീപിച്ച വളളത്തോളിന്റെ കൊച്ചുമകന്‍ രവീന്ദ്രനാഥന്‍ വളളത്തോളിനാണ് ഗവര്‍ണര്‍ ഉറപ്പ് നല്‍കിയത്. വളളത്തോള്‍ എന്ന് ഇംഗ്ലീഷില്‍ എഴുതിയതിലെ തെറ്റ് തിരുത്തണമെന്നാവശ്യപ്പെട്ട് നിരവധി തവണ റെയില്‍വേ അധികൃതര്‍ക്ക് നിവേദനം നല്‍കിയിരുന്നെങ്കിലും നടപടി ആയിരുന്നില്ല. ഇതേതുടര്‍ന്നാണ് വളളത്തോള്‍ നാരായണ മേനോന്റെ കൊച്ചുമകന്‍ ഗവര്‍ണറെ നേരിട്ടുകണ്ട് നടപടി ആവശ്യപ്പെട്ടത്.

റെയില്‍വേ വകുപ്പു മന്ത്രി പീയൂഷ് ഗോയലിനോട് ഇക്കാര്യം ആവശ്യപ്പെട്ട് കത്തയച്ച കാര്യവും രവീന്ദ്രനാഥന്‍ ഗവര്‍ണറുടെ ശ്രദ്ധയില്‍ പെടുത്തി. ഇക്കാര്യത്തില്‍ വേണ്ട നടപടി എടുക്കാമെന്ന് ഗവര്‍ണര്‍ ഉറപ്പുനല്‍കിയതായി രവീന്ദ്രനാഥന്‍ വളളത്തോള്‍ പറഞ്ഞു. വളളത്തോളിന്റെ കുടുംബത്തിലെ ഒരാള്‍ ഈ ആവശ്യമുന്നയിച്ച് നേരിട്ടുവന്നതിന്‍റെ ഗൗരവം മനസിലാക്കുന്നതായി ഗവര്‍ണര്‍ പറഞ്ഞു. മഹാകവിയുടെ ഋഗ്വേദ സംഹിതയും വളളത്തോളിനെക്കുറിച്ചുളള ഇംഗ്ലീഷ് പരിഭാഷ പുസ്തകങ്ങളും രവീന്ദ്രനാഥന്‍ വളളത്തോള്‍ ഗവര്‍ണര്‍ക്ക് സമ്മാനിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *