പത്തനംതിട്ട: എ.ആര്‍ ക്യാമ്പില്‍ പോലീസുകാര്‍ തമ്മില്‍ ഏറ്റുമുട്ടി. മദ്യപിച്ചെത്തിയ ഡോഗ് സ്‌ക്വാഡിലെ എസ്‌ഐ ജയകുമാര്‍ ഡ്യൂട്ടിയിലണ്ടായിരുന്ന സിവില്‍ പോലീസ് ഉദ്യോഗസ്ഥനെ തല്ലിയതാണ് പോലീസുകാര്‍ തമ്മില്‍ സംഘര്‍ഷമുണ്ടാകാന്‍ കാരണം.
ജയകുമാര്‍ ഇതിന് മുമ്പും തല്ലുകേസില്‍ നടപടി നേരിട്ടിട്ടുളള ആളാണ്. സംഭവത്തില്‍ സ്‌പെഷല്‍ ബ്രാഞ്ചിനോട് ജില്ലാ പോലീസ് മേധാവി റിപ്പോര്‍ട്ട് തേടി. ഇതിന് മുമ്പും ക്യാമ്പില്‍ പോലീസുകാര്‍ തമ്മില്‍ ഏറ്റുമുട്ടിയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.
