റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സ്വീപ്: കലാസന്ധ്യ അരങ്ങേറി

March 24, 2021 - 9:30 pm

വയനാട് : തെരഞ്ഞെടുപ്പ് ബോധവല്‍ക്കരണ പരിപാടിയായ  സ്വീപ്‌ന്റെ  ഭാഗമായി മാനന്തവാടി ഗാന്ധി പാര്‍ക്കില്‍ കലാസന്ധ്യ അരങ്ങേറി. മാനന്തവാടി സബ് കലക്ടര്‍ വികല്പ് ഭരദ്വാജ്   ഉദ്ഘാടനം ചെയ്തു. സ്വാതന്ത്രസമര സേനാനി  നാരായണ പിള്ളയെ അദ്ദേഹം പൊന്നാട നല്‍കി ആദരിച്ചു.  സ്വീപ്‌ന്റെ ഭാഗമായി സംഘടിപ്പിച്ച  വിവിധമത്സര വിജയികള്‍ക്കുള്ള ഉപഹാരം അസി കലക്ടര്‍ ഡോ. ബല്‍ പ്രീത് സിംഗ്  നല്‍കി. വജ്രജൂബിലി കലാകാരന്മാര്‍ക്കുള്ള ഉപഹാരവും അദ്ദേഹം നല്‍കി.  തെരഞ്ഞെടുപ്പിന്റെ സന്ദേശം ഉള്‍ക്കൊളുന്ന കാര്‍ട്ടുണ്‍ ബുക്ക്   ചടങ്ങില്‍ പ്രകാശനം ചെയ്തു. 

തെരഞ്ഞടുപ്പില്‍ വോട്ട് ചെയ്യേണ്ടതിന്റെ പ്രധ്രാന്യം,വോട്ട് ചെയ്യേണ്ട രീതി, കോവിഡ് 19 മാനദണ്ഡങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ചാക്യാര്‍കൂത്ത് ശിവ പ്രസാദ് വേദിയിലവതരിപ്പിച്ചു. വജ്രജൂബിലി കലാകാരന്മാരുടെ നാടന്‍ പാട്ട്  പരിപാടിക്ക്  മിഴിവേകി. സ്വീപ് പോസ്റ്റര്‍  ഡിസൈന്‍ ചെയ്ത ജീവന്‍ ജ്യോതി എന്ന എന്‍ ജി ഒക്കും  ഉപഹാരം നല്‍കി. ഡെപ്യൂട്ടി ജില്ലാ പ്ലാനിംഗ് ഓഫീസര്‍  സുഭദ്ര നായര്‍ ചടങ്ങിന് സ്വാഗതം പറഞ്ഞു

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *