റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കേരളത്തിലെ മാറ്റങ്ങള്‍ ആകാശത്തില്‍ നിന്നും പൊട്ടിവീണതല്ലെന്ന് സുഭാഷിണി അലി

March 25, 2021 - 10:08 am

കുറ്റ്യാടി: കേരളത്തിലെ മാറ്റങ്ങള്‍ ആകാശത്തുനിന്നും പൊട്ടിവീണതല്ലെന്നും പോരാട്ടത്തിലൂടെ നേടിയെടുത്തതാണെന്നും സിപിഎം പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി പറഞ്ഞു. കൈവേലിയില്‍ നടന്ന തെരഞ്ഞെടുപ്പു പ്രചരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഇന്ത്യയില്‍ ബിജെപി പുതിയ അജണ്ട നടപ്പിലാക്കുകയാണ്. മദ്ധ്യപ്രദേശിലും ത്രിപുരയിലും കോണ്‍ഗ്രസുകാരെയും മറ്റുളളവരെയും ബിജെപി കൊണ്ടുപോയി ഭരണം പിടിക്കുകയും ചെയ്യും. കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ആദ്യം സംസാരിച്ച ഇന്ത്യയിലെ മുഖ്യമന്ത്രി പിണറായി വിജയനാണെന്നും സുഭാഷിണി അലി പറഞ്ഞു.

രവീന്ദ്രന്‍ കപ്പളളി അദ്ധ്യക്ഷത വഹിച്ചു..സിപിഐ ദേശീയ കൗണ്‍സില്‍ അംഗം സിഎന്‍ ചന്ദ്രന്‍, സിപിഐഎം സംസ്ഥാന കമ്മറ്റി അംഗം പിസതീദേവി ,സ്ഥാനാര്‍ത്ഥി ഇകെ വിജയന്‍, പിപി കുഞ്ഞികൃഷ്ണന്‍, പി.പി.ചാത്തു. കെ കൃഷ്ണന്‍, അഡ്വ. പി ഗവാസ്, ബോബി മൂക്കന്‍തോട്ടം, ടികെ രാഘന്‍, ബിജു കായക്കൊടി എ പി വിജയന്‍, കെ കെ സുരേഷ്, പിജി ജോര്‍ജ്, കട്ടാളി ബാബു,എന്നിവര്‍ പ്രസംഗിച്ചു. ടിപി പവിത്രന്‍ സ്വാഗതവും സുദീഷ് എടോന്നി നന്ദിയും പറഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *