റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സുപ്രീം കോടതിയില്‍ നിന്നുള്ള അനുകൂല വിധിയില്‍ കുതിച്ചുയര്‍ന്ന് ടാറ്റ ഓഹരികള്‍

March 27, 2021 - 12:17 pm

മുംബൈ: ടാറ്റ സണ്‍സിന്റെ തലപ്പത്തുനിന്ന് തന്നെ മാറ്റിയതിനെതിരേ മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ട്രി നടത്തിയ നിയമപോരാട്ടത്തില്‍ ടാറ്റ്യ്ക്ക് അനുകൂലമായെത്തിയ സുപ്രീം കോടതി വിധി ഓഹരി വിപണികളിലും പ്രതിഫലിച്ചു. ഇന്നലെ ഉച്ചയ്ക്കുശേഷം മുതല്‍ വ്യാപാരത്തില ടാറ്റ സ്റ്റീല്‍, ടാറ്റ മോട്ടോഴ്സ് ഉള്‍പ്പടെയുള്ള കമ്പനികളുടെ ഓഹരികള്‍ ആറുശതമാനത്തോളം നേട്ടം കൈവരിച്ചു. ടാറ്റ കമ്യൂണിക്കേഷന്‍സിന്റെ ഓഹരി വില 4.24 ശതമാനം കുതിച്ച് 1117.85 രൂപയിലെത്തി.

ടാറ്റ സ്റ്റീല്‍ ഓഹരികള്‍ 6.04 ശതമാനം ഉയര്‍ന്ന് 766.85ലും ടാറ്റ മോട്ടോഴ്സ് ഓഹരികള്‍ 3.80 ശതമാനം നേട്ടത്തില്‍ 296.40ത്തിലുമെത്തി. ടാറ്റയുടെ ഐടി കമ്പനിയായ ടി.സി.എസിന്റെ ഓഹരിവില 3066.80ത്തിലാണ്. ടാറ്റ കെമിക്കല്‍സ് 3.58 ശതമാനം ഉയര്‍ന്ന് 757 രൂപയിലും ടാറ്റ കോഫി 3.74 ശതമാനം നേട്ടത്തില്‍ 120 രൂപയിലും ടാറ്റ ഇലക്സി 3.57 ശതമാനം ഉയര്‍ന്ന് 2,697 രൂപ നിലവാരത്തിലുമെത്തി.

അഞ്ചുവര്‍ഷം നീണ്ട നിയമപോരട്ടത്തില്‍ ടാറ്റ ഗ്രൂപ്പിന് അനുകൂലമായാണ് സുപ്രീം കോടതി വിധി. മിസ്ട്രിക്ക് അനുകൂലമായി നാഷണല്‍ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണല്‍(എന്‍.സി.എല്‍.ടി) പുറപ്പെടുവിച്ച ഉത്തരവും ഇതോടെ അപ്രസക്തമായി.ബഹുമാനപ്പെട്ട സുപ്രീം കോടതി ഇന്ന് പുറപ്പെടുവിച്ച വിധിന്യായത്തെ ഞാന്‍ വിലമതിക്കുന്നു, നന്ദിയുള്ളവനുമാണ്. ഇതില്‍ വിജയിക്കുകയോ തോല്‍ക്കുകയോ ചെയ്യുന്ന പ്രശ്നമല്ല. ടാറ്റാ സണ്‍സിന്റെ എല്ലാ അപ്പീലുകളും ഉയര്‍ത്തിപ്പിടിക്കുന്ന വിധി ഗ്രൂപ്പിന്റെ മാര്‍ഗനിര്‍ദ്ദേശ തത്വങ്ങളായ മൂല്യങ്ങളുടെയും ധാര്‍മ്മികതയുടെയും മൂല്യനിര്‍ണയമാണ്,- രത്തന്‍ ടാറ്റ പ്രതികരിച്ചു.സൈറസ് മിസ്ട്രിയെ പുറത്താക്കിയ നടപടിയില്‍ നിയമപ്രശ്നങ്ങളില്ലന്ന് കോടതി നിരീക്ഷിച്ചു. 2016 ഒക്ടോബറില്‍ നടന്ന ബോര്‍ഡ് യോഗമാണ് മിസ്ട്രിയെ ടാറ്റാ സണ്‍സിന്റെ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് നീക്കിയത്. 2019 ഡിസംബറില്‍ ടാറ്റാ സണ്‍സിന്റെ എക്സിക്യൂട്ടീവ് ചെയര്‍മാനായി മിസ്ട്രിയെ പുനഃസ്ഥാപിക്കാന്‍ എന്‍.സി.എല്‍.ടി. ഉത്തരവിട്ടിരുന്നു. ഇതിനെതിരേ ടാറ്റ ഗ്രൂപ്പം രത്തന്‍ ടാറ്റയും സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. 2012ലാണ് രത്തന്‍ ടാറ്റയ്ക്കു പകരക്കാരനായി മിസ്ട്രി തലപ്പത്തെത്തിയത്. രത്തന്‍ ടാറ്റയുടെ സ്വപ്ന പദ്ധതികള്‍ക്കു മിസ്ട്രി തടസം പറഞ്ഞതോടെയാണ് ഇരുവരും തമ്മില്‍ തെറ്റിയത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *