റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആധാര്‍- പാന്‍ ബന്ധിപ്പിച്ചില്ലേ? കാത്തിരിക്കുന്നത് പിഴയും ബാങ്ക് ഇടപാടുകള്‍ക്ക് തടസവും

March 27, 2021 - 12:20 pm

മുംബൈ: പാന്‍ ആധാര്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള കാലാവധി ഈ മാസം 31ന് അവസാനിക്കും. ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍ ഏപ്രില്‍ ഒന്നുമുതല്‍ അസാധുവാകും. അതോടെ ഇനിയും പാന്‍ ആധാറുമായി ബന്ധിപ്പിക്കാത്തവര്‍ക്കു 1000 രൂപ പിഴ ചുമത്തുമെന്നും സൂചനയുണ്ട്. ഒന്നിലധികം പാന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവരെ കണ്ടെത്താനാണ് ഈ നിയമം കൊണ്ടുവന്നിരിക്കുന്നത്. നിയമപ്രകാരം ഒരു വ്യക്തിക്ക് ഒരു ആധാര്‍ കാര്‍ഡ് മാത്രമേ ഉപയോഗിക്കാന്‍ സാധിക്കുകയുള്ളൂ. പാന്‍ കാര്‍ഡ് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നതോടെ ഒന്നിലധികം പാന്‍ കാര്‍ഡുകള്‍ ഉപയോഗിക്കുന്നത് തടയാന്‍ സാധിക്കും. 2020 ജൂണ്‍ 30ന് മുമ്പ് പാന്‍- ആധാറുമായി ബന്ധിപ്പിക്കണമെന്നു സര്‍ക്കാര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. പാന്‍ കാര്‍ഡ് അസാധുവായാല്‍ ബാങ്ക് ഇടപാടുകളില്‍ അടക്കം ബുദ്ധിമുട്ട് നേരിട്ടേക്കും. അസാധുവായ പാന്‍ സാമ്പത്തിക ഇടപാടുകള്‍ക്ക് ഉപയോഗിച്ചാല്‍ 10,000 രൂപ പിഴചുമത്താന്‍ സര്‍ക്കാര്‍ നിയമം പാസാക്കിയിരുന്നു. ആദായനികുതി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ പാന്‍ ആധാറുമായി ബന്ധിപ്പിക്കാവുന്നതാണ്. ഓണ്‍ലൈനായി പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനു പാനിലെ വിവരങ്ങളും ആധാറിലെ വിവരങ്ങളും ഒന്നായിരിക്കണം. കൂടാതെ ആധാര്‍ കാര്‍ഡില്‍ ഫോണ്‍ നമ്പര്‍ നല്‍കിയിരിക്കണം.
ആദായ നികുതി നിയമത്തിലെ 272 ബി വകുപ്പ് പ്രകാരമാകും പിഴ ഈടാക്കുക. നിയമത്തിലെ 139 അഅ (2) വകുപ്പ് പ്രകാരം, ജൂലൈ 2017 വരെ പാന്‍ കാര്‍ഡ് എടുത്തിട്ടുള്ള എല്ലാവരും ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കണം. ബന്ധിപ്പിക്കാത്തവര്‍ക്ക് ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ സാധിക്കില്ല.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *