റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ചാലക്കുടിയിൽ പുഴയില്‍ കുളിക്കാനിറങ്ങിയ പുരോഹിതന്‍ കുഴഞ്ഞു വീണു മരിച്ചു

March 27, 2021 - 3:35 pm

ചാലക്കുടി: പുഴയില്‍ കുളിക്കാനിറങ്ങിയ പുരോഹിതന്‍ കുഴഞ്ഞു വീണു മരിച്ചു. ചാലക്കുടിപ്പുഴ നീന്തിക്കടക്കുന്നതിനിടെ കിടങ്ങൂര്‍ പടയാട്ടില്‍ വീട്ടില്‍ ഫാ. സെബാസ്റ്റിയന്‍ പടയാട്ടില്‍ (54) ആണ് മരിച്ചത്. 26/03/21 വെള്ളിയാഴ്ച വൈകിട്ടാണു സംഭവം.

കാടുകുറ്റിയിലെ ബന്ധുവീട്ടില്‍ എത്തിയതായിരുന്നു ഇദ്ദേഹം. ഇവിടെ വരുമ്പോൾ പുഴയില്‍ നീന്താന്‍ പോകുന്ന പതിവ് അദ്ദേഹത്തിനുണ്ടായിരുന്നു. വൈകീട്ട് അഞ്ചിന് ബന്ധുവീട്ടിലെത്തിയ ഇദ്ദേഹം അടുത്ത ബന്ധുക്കളോടൊപ്പം ആറങ്ങാലി കടവില്‍ കുളിക്കാന്‍ പോയപ്പോഴാണ് സംഭവം.

കാടുകുറ്റി ഭാഗത്ത് നിന്ന് പടിഞ്ഞാറേ ചാലക്കുടി ഭാഗത്തേക്ക് നീന്തി കടക്കുന്നതിനിടെ ഇദ്ദേഹം അവശനായി നീന്തി കയറുകയായിരുന്നു. തുടര്‍ന്ന് കരയില്‍ ഏതാനും ദൂരം നടക്കുന്നതിനിടെ കുഴഞ്ഞു വീണു. ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. എറണാകുളത്തെ ആശ്രമത്തിലെ അന്തേവാസിയാണ്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *