റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇന്ധനവില 30/03/21 ചൊവ്വാഴ്ച വീണ്ടും കുറച്ചു, പെട്രോളിന് 22 പൈസയും ഡീസലിന് 24 പൈസയും കുറഞ്ഞു

March 30, 2021 - 9:35 am

തിരുവനന്തപുരം: ഇന്ധനവില 30/03/21 ചൊവ്വാഴ്ച വീണ്ടും കുറച്ചു. പെട്രോളിന് 22 പൈസയും ഡീസലിന് 24 പൈസയുമാണ് കുറച്ചത്. ഒരാഴ്ചയ്ക്കിടെ മൂന്നാം തവണയാണ് ഇന്ധനവില കുറയുന്നത്.

കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 90 രൂപ 83 പൈസയും ഡീസലിന് 85 രൂപ 39 പൈസയുമായി. മൂന്നു തവണയായി പെട്രോളിന് 61 പൈസയും ഡീസലിന് 63 പൈസയുമാണ് കുറഞ്ഞത്.

നേരത്തേ പെട്രോൾ, ഡീസൽ വില തുടർച്ചയായി വർധിപ്പിച്ചതിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ധന വില കുറഞ്ഞത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *