റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഡല്‍ഹി സഫ്ദര്‍ജംഗ് ആശുപത്രി ഐസിയുവില്‍ തീപിടിത്തം

March 31, 2021 - 11:42 am

ഡൽഹി: ഡല്‍ഹി സഫ്ദര്‍ജംഗ് ആശുപത്രി ഐസിയുവില്‍ തീപിടിത്തം. 31/03/21 ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. തീപടര്‍ന്നതോടെ 60 ഓളം രോഗികളെ മറ്റ് വാര്‍ഡിലേക്ക് മാറ്റി. ആളപായമില്ല.

മൂന്ന് നിലയിലുള്ള ആശുപത്രിയുടെ ഒന്നാം നിലയിലാണ് തീപിടിത്തം ഉണ്ടായത്. ഒമ്പതോളം അഗ്നിശമനാ സേന ആശുപത്രിയില്‍ എത്തിയാണ് തീ നിയന്ത്രണ വിധേയമായത്.

കിഴക്കന്‍ ദില്ലിയിലെ രുഘുഭര്‍പുരയില്‍ വസ്ത്രവ്യാപാര സ്ഥാപനത്തിലും ബുധനാഴ്ച തീപിടിത്തം ഉണ്ടായി. അവിടെയും ആളപായമുണ്ടായില്ല. രാവിലെ 8.15 ഓടെയാണ് തീപിടിത്തം റിപ്പോര്‍ട്ട് ചെയ്തത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *