റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ക്രിസ്റ്റിയാനോ വലിച്ചെറിഞ്ഞ ആം ബാന്‍ഡ് ലേലത്തിന്

March 31, 2021 - 12:43 pm

ബെല്‍ഗ്രേഡ്: പോര്‍ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ മത്സരത്തിനിടെ വലിച്ചെറിഞ്ഞ ആം ബാന്‍ഡ് ലേലത്തിനു വയ്ക്കുന്നു. സെര്‍ബിയയ്ക്കെതിരേ നടന്ന മത്സരത്തില്‍ റഫറി ഗോളനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് ക്രിസ്റ്റിയാനോ ആം ബാന്‍ഡ് വലിച്ചെറിഞ്ഞു കളിക്കളം വിട്ടിരുന്നു. അപൂര്‍വ രോഗം പിടിപെട്ട ആറു മാസം പ്രായമുള്ള ആണ്‍കുഞ്ഞിന്റെ ശസ്ത്രക്രിയയ്ക്കു പണം സ്വരൂപിക്കാന്‍ ഒരു സന്നദ്ധ സംഘടനയാണ് ആം ബാന്‍ഡ് ലേലത്തിനു വയ്ക്കുന്നത്.ബെല്‍ഗ്രേഡില്‍ ശനിയാഴ്ച നടന്ന മത്സരം 2-2 ന് അവസാനിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *