റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അടിമാലിയുടെ മനോഹാരിതയും അവിടുത്തെ ഓട്ടോക്കാരുടെ നന്മയും പകർത്തിയ സംഗീത ആൽബവുമായി ജാസി ഗിഫ്റ്റ്

March 31, 2021 - 9:03 pm

കൊച്ചി: റിച്ചാർഡ് ജോസഫ് ഒരുക്കി ജാസിഗിഫ്റ്റ് ആലപിച്ച ഞാൻ ഓട്ടോക്കാരൻ എന്ന സംഗീത ആൽബം സോഷ്യൽ മീഡിയയിൽ ഇതിനോടകം ആയിരക്കണക്കിന് ആളുകൾ കണ്ടുകഴിഞ്ഞു. ഇടുക്കി ജില്ലയിലെ അടിമാലിയും അവിടുത്തെ ജീവിതങ്ങളും ഓട്ടോക്കാരുടെ നന്മയും പകർത്തിയിരിക്കുന്ന ഈ സംഗീത ആൽബം ഹൈറേഞ്ചിന്റെ മനോഹാരിതയും കൂടി വരച്ചു കാട്ടിയിരിക്കുന്നു.

ഓട്ടോക്കാരുടെ ജീവിതത്തിലൂടെ കഥകളും ജീവിതങ്ങളും പങ്കുവെച്ചിരിക്കുന്നത് ഈ സംഗീത ആൽബത്തിൽ അടിമാലിയിലെ ഓട്ടോറിക്ഷ ജീവനക്കാരാണ് പ്രധാനമായും അഭിനയിച്ചിരിക്കുന്നത്. അടിമാലി ടൗണിൽ ഉള്ള എഴുപതോളം ഓട്ടോറിക്ഷകളുടെ പേരുകളും ഇതിലെ ഗാനം ചിട്ടപ്പെടുത്താൻ ഉപയോഗിച്ചിട്ടുണ്ട് എന്ന പ്രത്യേകതയുമുണ്ട്. ഗ്രാമീണ നാടൻകലകൾ ഉൾപ്പെടെ വിവിധ കലാരൂപങ്ങളുടെ ഒരു കേന്ദ്രം കൂടിയാണ് അടിമാലി. അടിമാലിയുടെ നിഷ്കളങ്കതയും സ്നേഹവും ഓട്ടോറിക്ഷ ജീവനക്കാർ ഒപ്പമുള്ളവർക്കും സമൂഹത്തിനും ചെയ്യുന്ന സേവന നന്മകളും കൊച്ചു കൊച്ചു കൂട്ടായ്മകളുമെല്ലാം ആൽബത്തിലും പ്രതിഫലിക്കുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *