റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പശ്ചിമ ബംഗാളില്‍ പോളിംഗിനിടെ വ്യാപക സംഘര്‍ഷം, തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു, 7പേര്‍ അറസ്റ്റില്‍

April 1, 2021 - 11:35 am

കൊല്‍ക്കത്ത: രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാളില്‍ വ്യാപക സംഘര്‍ഷം. ഒരു തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ ഏഴ്‌പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

പശ്ചിം മിഡ്നാപൂർ ജില്ലയിൽ 01/04/21 വ്യാഴാഴ്ച പുലർച്ചെയാണ് തൃണമൂൽ കോൺഗ്രസ് പ്രവർത്തകനെ കുത്തിക്കൊലപ്പെടുത്തിയത്. പ്രദേശത്ത് പോളിംഗ് ആരംഭിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് പോലീസ് ഇക്കാര്യം അറിയിച്ചത്.

ജില്ലയിലെ കേശ്പൂർ പ്രദേശത്തെ ഹരിഹർപൂരിലെ ഒരു പ്രാദേശിക ക്ലബിലായിരുന്നു ഉത്തം ഡോളുയി (48) എന്നയാൾ കൊല്ലപ്പെട്ടത്, 10-15 പേർ മൂർച്ചയുള്ള ആയുധങ്ങൾ ഉപയോഗിച്ച് ഇയാളെ ആക്രമിച്ചതായി പൊലീസ് പറഞ്ഞു.

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ബംഗാളിലെ തെരഞ്ഞെടുപ്പ് നടക്കുന്ന തംലുക്, നന്ദിഗ്രാം എന്നിവിടങ്ങളില്‍ 144 പ്രഖ്യാപിച്ചിട്ടുണ്ട്.

രണ്ടാംഘട്ട വോടെടുപ്പ് പുരോഗമിക്കുന്ന അസമിലും ബംഗാളിലും സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ബംഗാളിലെ 255 പോളിങ് ബൂതുകളിലായി 22 കമ്പനി കേന്ദ്ര സേനയെയാണ് വിന്യസിച്ചിട്ടുള്ളത്. തംലുകിലും നന്ദിഗ്രാമിലും വള്ളങ്ങള്‍ അടുക്കുന്ന കടവുകള്‍ അടച്ചു. ഇരുചക്രവാഹനങ്ങളില്‍ രണ്ടു പേരില്‍ കൂടുതല്‍ യാത്ര ചെയ്യരുത്.

ബംഗാളില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന സുവേന്ദു അധികാരിയും തമ്മിലുള്ള നന്ദിഗ്രാമിലെ മത്സരമാണ് ഏറ്റവും ശ്രദ്ധേയം. നന്ദിഗ്രാമിലെ സുരക്ഷാ പരിശോധനയും വര്‍ധിപ്പിച്ചു. നന്ദിഗ്രാമില്‍ തെരഞ്ഞെടുപ്പ് കമീഷന്‍ ഹെലികോപ്റ്ററില്‍ വ്യോമ നിരീക്ഷണം നടത്തും. അതേസമയം വോടര്‍മാര്‍ അല്ലാത്തവര്‍ക്ക് നന്ദിഗ്രാമില്‍ പ്രവേശിക്കാനാവില്ല.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *