റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ലോകകപ്പ് യോഗ്യതാ മല്‍സരം: മുന്‍ ചാംപ്യന്‍മാരായ ജര്‍മ്മനിക്ക് തോല്‍വി

April 2, 2021 - 12:24 pm

ബെര്‍ലിന്‍: ലോകകപ്പ് യോഗ്യതാ മല്‍സരത്തില്‍ മുന്‍ ചാംപ്യന്‍മാരായ ജര്‍മ്മനിക്ക് തോല്‍വി. 20 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായാണ് യോഗ്യതാ മല്‍സരങ്ങളില്‍ ജര്‍മ്മനി തോല്‍ക്കുന്നത്. നോര്‍ത്ത് മാസിഡോണിയയാണ് 2-1ന് കരുത്തരെ തറപറ്റിച്ചത്. ഗോണ്‍ പാന്‍ദേവ്, എല്‍മാസ് എന്നിവരാണ് നാല് തവണ ലോകചാംപ്യന്‍മാരായ ജര്‍മ്മനിയെ പരാജയപ്പെടുത്തിയത്. ഗുണ്‍ഡോങ് ആണ് ജര്‍മ്മനിയുടെ ആശ്വാസ ഗോള്‍ നേടിയത്. 2001ലെ യോഗ്യതാ മല്‍സരത്തില്‍ ഇംഗ്ലണ്ടിനോടാണ് (51) ജര്‍മ്മനി അവസാനമായി പരാജയപ്പെട്ടത്. തോല്‍വിയോടെ ജര്‍മ്മനി ഗ്രൂപ്പ് ജെയില്‍ മൂന്നാം സ്ഥാനത്തേക്ക് വീണു. അര്‍മേനിയ, മാസിഡോണിയ എന്നിവരാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *