റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ചിഹ്നം മാറ്റിയതിനെതിരെയുളള ഹര്‍ജി ഹൈക്കോടതി തളളി

April 2, 2021 - 8:56 am

കൊച്ചി; ഇലക്ഷന്‍ കമ്മീഷന്‍ തനിക്കനുവദിച്ച ചിഹ്നം മാറ്റി ഗ്യാസ് സിലണ്ടര്‍ നല്‍കിയതിനെതിരെ സ്ഥാനാര്‍ത്ഥി നല്‍കിയ ഹര്‍ജി ഹൈക്കോടതി തളളി. ഹരിപ്പാട് മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാരാര്‍ത്ഥി അഡ്വ. നിയാസ് ഭാരതിയാണ് ഹര്‍ജി നല്‍കിയത്. താക്കോല്‍ ചിഹ്നമാണ് നിയാസിന് അനുവദിച്ചിരുന്നത്.

പ്രചരണം തുടങ്ങിയശേഷം ഈ ചിഹ്നം പ്രജാസഠക് രാഷ്ട്രീയ പക്ഷ എന്ന പാര്‍ട്ടിക്ക് നല്‍കിയതാണെന്ന് ചൂണ്ടിക്കാട്ടി ഇലക്ഷന്‍ കമ്മീഷന്‍ തനിക്ക് ഗ്യാസ് സിലണ്ടര്‍ ചിഹ്നം അനുവദിച്ചെന്ന് ഹര്‍ജിയില്‍ പറയുന്നു. അഞ്ചുലക്ഷത്തോളം രൂപ ചെലവിട്ട് പ്രചരണം തുടങ്ങിയശേഷം ചിഹ്നം മാറ്റിയത് നീതി നിഷേധമാണെന്നും ആരോപിച്ചു. പോസ്റ്റല്‍ വോട്ടിംഗ് തുടങ്ങിയ സാഹചര്യത്തില്‍ കോടതിക്ക് ഇടപെടാന്‍ കഴിയില്ലെന്ന് ഇലക്ഷന്‍ കമ്മീഷന്‍ വാദിച്ചതിനെ തുടര്‍ന്നാണ് ഹര്‍ജി തളളിയത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *