റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അയ്യപ്പനും കോശിയും എന്ന സിനിമയെക്കുറിച്ച് ബിജുമേനോന്റെ പുതിയ വെളിപ്പെടുത്തൽ

April 3, 2021 - 12:01 pm

തീയേറ്ററുകളിൽ നിന്നും ബ്ലോക്ക്ബസ്റ്റർ വിജയം നേടിയ ചിത്രമാണ് അയ്യപ്പനും കോശിയും . സച്ചി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ബിജു മേനോൻ പൃഥ്വിരാജും കേന്ദ്ര കഥാപാത്രങ്ങളായിരുന്നു. ഇപ്പോഴിതാ ഈ സിനിമയെക്കുറിച്ച് ബിജു മേനോൻ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ പുതിയ വെളിപ്പെടുത്തലാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.

ബിജു മേനോന്റെ വാക്കുകൾ .

ഈ ചിത്രത്തിന്റെ കഥ സച്ചി എന്നോട് പറയുമ്പോൾ ആദ്യം സിനിമ ചെറിയൊരു കാൻവാസിൽ ചെയ്യാൻ ഇരുന്നതാണ്. എന്നാൽ പിന്നീട് രഞ്ജിത്തേട്ടനും ശശിയേട്ടനും സിനിമയുടെ നിർമ്മാണം ഏറ്റെടുത്തപ്പോൾ ചിത്രത്തിന്റെ ക്യാൻവാസ് കുറേക്കൂടി വലുതായി.

സച്ചി എന്നോട് ആദ്യം കഥ പറയുമ്പോൾ എന്നോട് ആദ്യം കഥ പറയുമ്പോൾ കോശിയുടെ വേഷം ചെയ്യാൻ ആണ് പറഞ്ഞത്. അയ്യപ്പൻ നായർ കുറച്ചുകൂടി പ്രായമായ കഥാപാത്രമായതിനാൽ അതിന് യോജിക്കുന്ന ആരെയെങ്കിലും നോക്കണമെന്ന് സച്ചി പറഞ്ഞു.

പിന്നീട് പലരോടും ഇതിനെക്കുറിച്ച് സംസാരിക്കുകയും ചെയ്തു.

അയ്യപ്പനും കോശിയും എന്ന സിനിമയെ കുറിച്ച് പറഞ്ഞപ്പോൾ ഞാൻ സച്ചിനെ ഓർമ്മപ്പെടുത്തിയത് അതിനുമുൻപ് സച്ചി ചെയ്ത ഡ്രൈവിംഗ് ലൈസൻസ് എന്ന സിനിമയെ കുറിച്ചാണ് . അതും ഈഗോ വിഷയമായി വരുന്ന സിനിമയല്ല എന്ന് ചൂണ്ടിക്കാണിച്ചപ്പോൾ സച്ചി നല്ല ആത്മവിശ്വാസത്തിലായിരുന്നു. ബിജു മേനോൻ പറഞ്ഞു. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് അയ്യപ്പനുംകോശിയും തിയേറ്ററുകളിലെത്തിയത്. വലിയ റിലീസായി എത്തിയ ചിത്രം 50 കോടിക്കടുത്തതാണ് കളക്ഷൻ നേടിയത്. ഗൗരി നന്ദ, രഞ്ജിത്ത് , തുടങ്ങിയവരും ചിത്രത്തിൽ ശ്രദ്ധേയ പ്രകടനമാണ് കാഴ്ചവച്ചത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *