ബീജാപൂര്‍: ചത്തീസ്ഗഢില്‍ മാവോവാദികുളും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടലില്‍ അഞ്ചു ജവാന്‍മാര്‍ക്ക് വീരമൃത്യു. പത്ത് ജവാന്‍മാര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു. ബീജാപൂര്‍ ജില്ലയിലെ സിലെഗറിലാണ് ഏറ്റുമുട്ടലുണ്ടായത്. മാവോവാദികളും കൊല്ലപ്പെട്ടതായാണ് സൂചനയെന്ന് ചത്തീസ്ഗഢ് പോലിസ് മേധാവി ഡി എം അവസ്തി പറഞ്ഞു.
