ചെന്നൈ: ഡിഎംകെ നേതാവ് കനിമൊഴിക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തമിഴ്നാട് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കനിമൊഴിയുടെ എല്ലാ പ്രചാരണ പരിപാടികളും റദ്ദ് ചെയ്തു. തിരഞ്ഞെടുപ്പ് പരിപാടികളില്‍ സജീവ സാന്നിദ്ധ്യമായിരുന്നു കനിമൊഴി. നിലവില്‍ ഹോം ഐസൊലേഷനില്‍ കഴിയുകയാണ് ഇവര്‍. ഏപ്രില്‍ ആറിന് ഒറ്റഘട്ടമായാണ് തമിഴ്‌നാട്ടില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്.
