റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊല്ലം: കോവിഡ് 142, രോഗമുക്തി 127

April 5, 2021 - 9:40 pm

കൊല്ലം: ജില്ലയില്‍ ഏപ്രില്‍ 05ന് 142 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 127 പേര്‍ രോഗമുക്തി നേടി. വിദേശത്തു നിന്നെത്തിയ മൂന്നു പേര്‍ക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ രണ്ടു പേര്‍ക്കും സമ്പര്‍ക്കം വഴി 137 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.
കൊല്ലം കോര്‍പ്പറേഷനില്‍ 19 പേര്‍ക്കാണ് രോഗബാധ. ലക്ഷ്മിനട-അഞ്ച്. മുനിസിപ്പാലിറ്റികളില്‍ പുനലൂര്‍-ആറ്, കരുനാഗപ്പള്ളി-നാല് എന്നിങ്ങനെയാണ് രോഗബാധിതര്‍.

ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ കല്ലുവാതുക്കല്‍-ഒന്‍പത്, ഓച്ചിറ-എട്ട്, മൈനാഗപ്പള്ളി-ഏഴ്, വിളക്കുടി, കൊറ്റങ്കര ഭാഗങ്ങളില്‍ ആറുവീതവും ചവറ, മയ്യനാട് പ്രദേശങ്ങളില്‍ അഞ്ചുവീതവും ശൂരനാട് സൗത്ത്, പത്തനാപുരം, അഞ്ചല്‍ പ്രദേശങ്ങളില്‍ നാലുവീതവും തൊടിയൂര്‍, തേവലക്കര, കുണ്ടറ എന്നിവിടങ്ങളില്‍ മൂന്നുവീതവുമാണ് രോഗബാധിതരുള്ളത്. മറ്റ് പ്രദേശങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതര്‍.  

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *