റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

യുപിയിലെ അനധികൃത പടക്ക നിര്‍മാണ ശാലയില്‍ പൊട്ടിത്തെറി: 5 മരണം

April 9, 2021 - 12:17 pm

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ബിജ്നോര്‍ ജില്ലയില്‍ അനധികൃതമായി പ്രവര്‍ത്തിച്ച പടക്ക നിര്‍മാണ ശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ 5 പേര്‍ കൊല്ലപ്പെട്ടു. നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വ്യാഴാഴ്ച ഉച്ചയ്ക്ക് ബക്ഷിവാല പ്രദേശത്ത് യൂസഫ് എന്നയാളിന്റെ വീട്ടില്‍ പ്രവര്‍ത്തിച്ചിരുന്ന പടക്ക നിര്‍മാണ യൂണിറ്റിലാണ് പൊട്ടിത്തെറിയുണ്ടായത്.സ്‌ഫോടനത്തില്‍ വീടിന്റെ ഒരു ഭാഗം പൂര്‍ണമായും നശിക്കുകയും മരിച്ച തൊഴിലാളികളുടെ മൃതദേഹങ്ങള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങുകയും ചെയ്തു. വീട്ടില്‍ സൂക്ഷിച്ചിരുന്ന പടക്ക വസ്തുക്കള്‍ക്ക് തീപിടിച്ചതാണ് സ്ഫോടനത്തിലേക്ക് നയിച്ചത്.ഗുരുതരമായി പരിക്കേറ്റ നാല് പേരെ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുതിര്‍ന്ന പൊലീസും സിവില്‍ ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *