റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

റോഡ് മാര്‍ഗം കശ്മീരിലേക്ക് വരുന്നവര്‍ക്ക് കൊവിഡ് പരിശോധന: എട്ട് ജില്ലകളില്‍ രാത്രികാല കര്‍ഫ്യൂ

April 9, 2021 - 12:44 pm

ശ്രീനഗര്‍: ജമ്മു കശ്മീരിലെ എട്ട് ജില്ലകളില്‍ രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചതിന് പിന്നാലെ റോഡ് മാര്‍ഗം കശ്മീരിലേക്ക് വരുന്ന എല്ലാ യാത്രക്കാര്‍ക്കും കൊവിഡ് പരിശോധന നിര്‍ബന്ധമാക്കി അധികൃതര്‍. കുല്‍ഗാം ജില്ലയില്‍ വച്ചാണ് യാത്രികര്‍ പരിശോധനക്ക് വിധേയരാകേണ്ടതെന്ന് ശ്രീനഗര്‍ ഡെപ്യൂട്ടി കമ്മിഷണര്‍ മുഹമ്മദ് ഐജാസ് ആസാദ് അറിയിച്ചു. ജമ്മു, ശ്രീനഗര്‍, ഉദംപൂര്‍, ബരാമുള്ള ,കത്വ, അനന്തനാഗ്,ബദ്ഗാം, കുപ്വാര ജില്ലകളിലാണ് രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് ജില്ലകളിലെ ഡോക്ടര്‍മാരുടെ ലീവുകള്‍ റദ്ദാക്കി. ജിജിഎം കോളജ് പ്രദേശവും സംസ്‌കൃത സര്‍വകലാശാല പ്രദേശവും കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു.ഹോട്ടല്‍ ജീവനക്കാര്‍, ഡ്രൈവര്‍മാര്‍, ഹൗസ്ബോട്ട് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്കുള്ള കുത്തിവെപ്പ് എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലും ആരംഭിക്കുമെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു.വിനോദസഞ്ചാരികളുമായി ഇടപെടുമ്പോള്‍ എല്ലാ നടപടിക്രമങ്ങളും കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ പ്രത്യേക പരിശീലന പരിപാടി നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *