റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പൃഥ്വിരാജിന്റെ കടുവ വീണ്ടും പൂട്ടിയിട്ട കൂട്ടിൽ തന്നെ

April 10, 2021 - 11:51 am

നീണ്ട വർഷത്തെ ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസ് മലയാളത്തിൽ ഒരുക്കുന്ന ചിത്രമാണ് കടുവ. പൃഥ്വിരാജ് നായകനാകുന്ന ഈ ചിത്രത്തിൻറെ നിർമ്മാതാവും പ്രവാസിയും ആയ അനുരാഗ് അഗസ്റ്റസ് നൽകിയ സ്വകാര്യ അന്യായം പരിഗണിച്ചുകൊണ്ട് നിർമ്മാണവും പരസ്യ പ്രചരണവും അനുബന്ധ പ്രവർത്തികളും ഇരിങ്ങാലക്കുട പ്രിൻസിപ്പൽ സബ് കോടതി തടഞ്ഞു.

കടുവ എന്ന സിനിമയുടെ തിരക്കഥാകൃത്ത് ജിനു എബ്രഹാം 2018 ൽ 10 ലക്ഷം രൂപ വാങ്ങി കടുവ കുന്നിൽ കുറുവച്ചൻ എന്ന സിനിമയുടെ തിരക്കഥ തനിക്ക് നൽകിയതായി അനുരാഗ് പരാതിയിൽ ബോധിപ്പിച്ചു. പിന്നീട് തൻറെ അറിവോ സമ്മതമോ ഇല്ലാതെ സിനിമയുടെ തിരക്കഥ നടൻ പൃഥ്വിരാജ് സുകുമാരന്റ പ്രൊഡക്ഷൻ കമ്പനിക്കും ലിസ്റ്റിൻ സ്റ്റീഫന്റ മാജിക് ഫ്രെയിംസ് എന്ന കമ്പനിക്കും നൽകിയതിനെത്തുടർന്ന് കടുവ കുന്നിൽ കുറുവച്ചൻ എന്ന സിനിമ നിർത്തിവെക്കേണ്ടി വന്നതായും അനുരാഗ് അന്യായത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതുമൂലം തനിക്കുണ്ടായ നഷ്ടവും തിരക്കഥ ലഭിക്കുന്നതിനുവേണ്ടി നൽകിയ തുകയും തിരികെ ലഭിക്കണം എന്നായിരുന്നു അന്യായത്തിലെ ആവശ്യം. കടുവാക്കുന്നേൽ കുറുവച്ചൻ എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് ഈ ചിത്രത്തിൽ എത്തുന്നത്. മാസ്സ് ആക്ഷൻ എന്റർ ടെയിനർ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ജിനു എബ്രഹാം ആണ് .

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *