റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സിനിമാ സംവിധായകനും ചിത്രകാരനുമായ മലപ്പുറം മേപ്പള്ളിക്കുന്നത്ത് ജ്യോതിപ്രകാശ് അന്തരിച്ചു

April 12, 2021 - 5:32 pm

കോഴിക്കോട് : സിനിമാ ഡോക്യുമെന്ററി സംവിധായകനും ചിത്രകാരനുമായ മലപ്പുറം മേപ്പള്ളിക്കുന്നത്ത് ജ്യോതിപ്രകാശ് അന്തരിച്ചു. 60 വയസ്സായിരുന്നു. റിട്ട. വില്ലേജ് ഓഫീസറാണ്.

ഒ.വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസം എന്ന നോവലിനെ അടിസ്ഥാനമാക്കി ജ്യോതിപ്രകാശ് തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ‘ഇതിഹാസത്തിലെ ഖസാഖ്’ സംസ്ഥാന അവാര്‍ഡ് നേടിയിരുന്നു. ‘ആത്മന്‍’ എന്ന ഹ്രസ്വചിത്രത്തിന് 1996ല്‍ ദേശീയ അവാര്‍ഡും (പ്രത്യേക ജൂറി പരാമര്‍ശം) അദ്ദേഹത്തെ തേടിയെത്തി. ജോണ്‍ അബ്രഹാം പുരസ്‌കാരവും ലഭിച്ചു.

ലേ ഔട്ട് ആര്‍ട്ടിസ്റ്റ് കൂടിയായിരുന്നു ജ്യോതിപ്രകാശ്. സംവിധായകനായ എടി അബുവിന്റെ ധ്വനി എന്ന സിനിമയില്‍ സഹസംവിധായകനായാണ് ജ്യോതിപ്രകാശ് സിനിമയില്‍ എത്തുന്നത്

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *