റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തമിഴ്‌നാട്ടില്‍ കോവിഡ് ബാധിച്ച് സ്ഥാനാര്‍ത്ഥി മരിച്ചു

April 12, 2021 - 9:49 am

ചെന്നൈ: തമിഴ് നാട്ടില്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച സ്ഥാനാര്‍ത്ഥി കോവീഡ് ബാധിച്ച് മരിച്ചു. ശ്രീവില്ലിപുത്തൂര്‍ നിയോജക മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിഎസ് ഡബ്യു മാധവറാവു ആണ് മരിച്ചത്. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു.

കഴിഞ്ഞ മാസമാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില ഞായറാഴ്ചയോടെ വഷളാവുകയായിരുന്നു. തെരഞ്ഞെടുപ്പില്‍ മാധവറാവു വിജയിക്കുകയാണെങ്കില്‍ മണ്ഡലത്തില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തേണ്ടി വരും. മാധവറാവുവിന്റെ മരണത്തില്‍ തമിഴ് നാടിന്റെയും പുതുച്ചേരിയുടെയും ചുമതലയുളള എഐസിസി ജനറല്‍ സെക്രട്ടറി സജ്ജയ് ദത്ത് അഗാധമായ ദുഃഖം രേഖപ്പടുത്തി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *