റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അനധികൃത സ്വത്ത് സമ്പാദന കേസ്, കെ. എം ഷാജി വിജിലൻസിനു മുൻപിൽ ഹാജരായി, ചോദ്യം ചെയ്യൽ തുടങ്ങി

April 16, 2021 - 12:17 pm

കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദന കേസിൽ കെ. എം ഷാജി വിജിലൻസിന് മുന്നിൽ ഹാജരായി. 16/04/21 വെളളിയാഴ്ച രാവിലെ 9.45 ഓടെയാണ് അദ്ദേഹം വിജിലൻസിന് മുന്നിൽ ഹാജരായത്. പത്ത് മണിയോടെ ഷാജിയെ ചോദ്യം ചെയ്യാൻ ആരംഭിച്ചതായാണ് റിപ്പോർട്ട്. വിജിലൻസ് എസ്.പി എസ്. ശ്രീധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് കെ. എം ഷാജിയെ ചോദ്യം ചെയ്യുന്നത്.

കോഴിക്കോട് മാലൂർ കുന്നിലെയും കണ്ണൂർ ചാലാട്ടെയും വീടുകളിൽ നിന്ന് കണ്ടെടുത്ത അരക്കോടിയോളം രൂപയുടെയും സ്വർണത്തിന്റെ ഉറവിടം സംബന്ധിച്ച വിവരങ്ങളും വിജിലൻസിന് മുമ്പാകെ ഷാജി സമർപ്പിച്ചിരുന്നില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് നടപടി. പണവും സ്വർണവും അനധികൃത സ്വത്തിൽ പെട്ടതാണോ അല്ലയോ എന്ന് ചോദ്യം ചെയ്യലിൽ വ്യക്തമാകും.

ഷാജി അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്നാണ് വിജിലൻസിന്റെ പ്രാഥമികാന്വേഷണത്തിൽ തെളിഞ്ഞത്. 2012 മുതൽ 2021 വരെയുള്ള 9 വർഷം കൊണ്ട് ഷാജിയുടെ സ്വത്തിൽ 166 ശതമാനം വർധനയുണ്ടായി എന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. റെയ്ഡിൽ കണ്ടെടുത്ത അരക്കോടി രൂപയ്ക്ക് രേഖയുണ്ടെന്നും രേഖ ഹാജരാക്കാൻ രണ്ട് ദിവസത്തെ സമയം വേണമെന്നുമാണ് ഷാജി വിജിലൻസിനോട് പറഞ്ഞത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *