റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വീണ്ടുമൊരു തെലുങ്ക് ചിത്രത്തിനു വേണ്ടി ദുൽഖർ കാശ്മീരിൽ

April 19, 2021 - 1:29 pm

സല്യൂട്ട് എന്ന ചിത്രം പാക്കപ്പ് ആയതിനു തൊട്ടുപിന്നാലെ പുതിയൊരു തെലുങ്ക് സിനിമയിൽ ജോയിൻ ചെയ്തിരിക്കുകയാണ് ദുൽഖർ . ദുൽഖറിൻറെ ജന്മദിനത്തിലാണ് ഹനു രാഘവപ്പുഡി സംവിധാനം ചെയ്യുന്ന ഈ സിനിമയുടെ പ്രഖ്യാപനം നടന്നത്. ചിത്രീകരണത്തിനായി നടൻ ദുൽഖർ സൽമാൻ കാശ്മീരിൽ എത്തി. റാം എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ദുൽഖർ അവതരിപ്പിക്കുന്നത്.

ഹിസ്റ്റോറിക്കൽ ഫിക്ഷനും അതേ സമയം ഒരു പ്രണയകഥയും ആണ് ഈ ചിത്രമെന്നും 1964 ആണ് കഥയുടെ കാലം എന്നും സംവിധായകൻ വ്യക്തമാക്കുന്നു. ദുൽഖറിന് വേണ്ടി എഴുതപ്പെട്ട കഥാപാത്രമാണ് റാം എന്നും മറ്റൊരു നടനെയും ആലോചിച്ചില്ല എന്നും സംവിധായകൻ ഹനു രാഘവപ്പുഡി പറഞ്ഞിരിക്കുന്നത്. ദുൽഖറിൻറെ തെലുങ്ക് അരങ്ങേറ്റ ചിത്രമായിരുന്ന മഹാനടി നിർമ്മിച്ച വൈജയന്തി മൂവീസ് തന്നെയാണ് ഈ ചിത്രത്തിന്റ ബാനറും . ചിത്രത്തിൻറെ നിർമ്മാണം പ്രിയങ്കാ ദത്ത് ആണ് . തെലുങ്കിന് പുറമേ മലയാളം തമിഴ് ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. ചിത്രത്തിന് പേര് ഇതുവരെ തീരുമാനിച്ചിട്ടില്ല.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *