റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എസ്എസ്എല്‍സി ,പ്ലസ്ടു പരീക്ഷകള്‍ക്ക് മാറ്റമില്ല

April 19, 2021 - 8:35 am

തിരുവനന്തപുരം: എസ്എസ്എല്‍സി ,പ്ലസ്ടു പരീക്ഷകള്‍ക്ക് മാറ്റമില്ല. അവ മുന്‍ നിശ്ചയ പ്രകാരം നടക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് പരീക്ഷകള്‍ നടക്കുന്നത്. പരീക്ഷകള്‍ മാറ്റണമെന്ന ആവശ്യം ഇതുവരെ ആരും വിദ്യാഭ്യാസ വകുപ്പിന് മുന്നില്‍ വച്ചിട്ടില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പറഞ്ഞു.

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സര്‍വകലാശാലകള്‍ പരീക്ഷ മാറ്റിവച്ചിരുന്നു. കേരള സര്‍വകലാശാല ,ആരോഗ്യ സര്‍വകലാശാല, മഹാത്മഗാന്ധി സര്‍വകലാശാല, സംസ്‌കൃത സര്‍വകലാശാല, എന്നീ സര്‍വകലാശാലകളിലെ പരീക്ഷകളാണ് മാറ്റിയത്. ഗവര്‍ണറുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നു തീരുമാനം . പുതിയ തീയതി പിന്നീട് അറിയിക്കും.

ജെഇഇ മെയിന്‍ പരീക്ഷയും മാറ്റിയിട്ടുണ്ട്. 27,28,30 തീയതികളില്‍ നടത്താനിരുന്ന പരീക്ഷയാണ് മാറ്റി വച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. പരീക്ഷക്ക് 15 ദിവസം മുമ്പ് തീയതി അറിയിക്കുമെന്ന് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി അറിയിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *