റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പാലക്കാട്: ജില്ലയില്‍ ഏപ്രില്‍ 18ന് രജിസ്റ്റര്‍ ചെയ്തത് 12 കേസുകള്‍

April 19, 2021 - 8:17 pm

പാലക്കാട്: കോവിഡ് 19 മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെത്തുടര്‍ന്ന് ജില്ലയില്‍ ഏപ്രില്‍ 18ന് പോലീസ് നടത്തിയ പരിശോധനയില്‍ 12 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി സ്‌പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി പി. സി. ബിജു കുമാര്‍  അറിയിച്ചു.  28 പേരെ  അറസ്റ്റ് ചെയ്തു. ഒരു വാഹനവും പിടിച്ചെടുത്തിട്ടുണ്ട്. ആലത്തൂര്‍, പാലക്കാട് നോര്‍ത്ത് എന്നീ പോലീസ് സ്റ്റേഷന്‍ പരിധികളില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിക്കാതെ ഉത്സവം നടത്തിയതുമായി ബന്ധപ്പെട്ട് മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വ്യാപാരസ്ഥാപനങ്ങളില്‍ കോവിഡ് മാനദണ്ഡം പാലിക്കാത്തതിനാല്‍ നാല് കേസുകളും രജിസ്റ്റര്‍ ചെയ്തു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *