തൃശ്ശൂർ: കോവിഡ് അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഇത്തവണത്തെ തൃശൂര്‍ പൂരം ചടങ്ങായി മാത്രം നടത്താൻ തീരുമാനം. പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ല. പൊതുജനങ്ങളെ പങ്കെടുപ്പിക്കണമെന്ന ദേവസ്വങ്ങളുടെ ആവശ്യം തള്ളികൊണ്ടാണ് സർക്കാർ ഇത്തരമൊരു തീരുമാനത്തിലെത്തിയത്. 19/04/21തിങ്കളാഴ്ച വൈകിട്ട് ചീഫ് സെക്രട്ടറി വിളിച്ച യോഗത്തിലാണ് തീരുമാനം.
ചമയ പ്രദര്‍ശനം ഉണ്ടാവില്ല. 24 ലെ പകല്‍പ്പൂരവും ഉണ്ടാവില്ല. കുടമാറ്റത്തിന്റെ സമയവും ചുരുക്കും. കൊവിഡ് പ്രോട്ടോകാള്‍ പാലിച്ചുകൊണ്ടാണെങ്കിലും, ഇങ്ങനെയൊരു സാഹചര്യത്തിൽ തൃശൂര്‍പൂരം നടത്തുന്നതിനെതിരെ വിവിധ ഭാഗങ്ങളില്‍ നിന്നും രൂക്ഷമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതോടെയാണ് കാണികളെ ഒഴിവാക്കി തൃശൂര്‍ പൂരം നടത്താന്‍ ആലോചന നടന്നത്. ദൃശ്യ, നവ മാധ്യമങ്ങളുടെ സഹായത്തോടെ ദേശക്കാര്‍ക്ക് തല്‍സമയം പൂരം കാണാന്‍ അവസരം ഒരുക്കും.
ആളുകള്‍ തിങ്ങി നില്‍ക്കുന്ന അവസ്ഥ ഒഴിവാക്കിയാല്‍ കൊവിഡ് വ്യാപനത്തിന്റെ ആശങ്ക കുറക്കാനാകും എന്നതിന്റെ അടിസ്ഥാനത്തിലാണ് കാണികളെ ഒഴിവാക്കി ചുരുക്കം ചില സംഘാടകരേയും ആനക്കാരേയും മേളക്കാരേയും മാത്രം ഉൾക്കൊള്ളിച്ചുകൊണ്ട് മേളം നടത്താം എന്ന തീരുമാനം ദേവസ്വങ്ങള്‍ കൈകൊണ്ടിരിക്കുന്നത്.
