റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

883 പോയിന്റ് നഷ്ടത്തില്‍ ക്ലോസ്‌ചെയ്ത് സെന്‍സെക്‌സ്: ഓഹരി വിപണിയില്‍ കോവിഡ് പ്രഹരം

April 20, 2021 - 11:39 am

മുംബൈ: പ്രതിദിനം കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നതിലെ ആശങ്കയില്‍ വിപണിയിലും നഷ്ടം. ദിനവ്യാപാരത്തിനിടെ 1400 ലേറെ പോയിന്റ് ഇടിഞ്ഞ സെന്‍സെക്‌സ് ഒടുവില്‍ 883 പോയിന്റ് നഷ്ടത്തിലാണ് ഇന്നലെ ക്ലോസ്‌ചെയ്തത്.258 പോയിന്റ് നഷ്ടത്തില്‍ നിഫ്റ്റിയും ഇടപാടുകള്‍ അവസാനിപ്പിച്ചു. 1.81 ശതമാനം നഷ്ടത്തോടെ സെന്‍സെക്‌സ് 47,949.42 ല്‍ വ്യാപാരം അവസാനിപ്പിച്ചു. 1.77 ശതമാനം നഷ്ടത്തോടെ നിഫ്റ്റി 14,359.50 ലും ക്ലോസ് ചെയ്തു. ഓഹരി വിപണി നേരിട്ട തകര്‍ച്ചയില്‍ നിക്ഷേപകര്‍ക്ക് ആറ് ലക്ഷം കോടിയോളം രൂപ നഷ്ടമായതാണു കണക്ക്.ബി.എസ്.ഇയിലെ 2091 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലും 723 എണ്ണം നേട്ടത്തിലുമായിരുന്നു.157 ഓഹരികള്‍ക്ക് മാറ്റമില്ല. പവര്‍ഗ്രിഡ്, ഇന്‍ഡസ് ബാങ്ക്, ഒ.എന്‍.ജി.സി, കോട്ടക് ബാങ്ക്, ഏഷ്യന്‍ പെയിന്റ്‌സ്, എല്‍ ആന്‍ഡ് ടി എന്നിവയുടെ ഓഹരികളാണ് ഏറ്റവുമധികം തിരിച്ചടി നേരിട്ടത്. പൊതുമേഖല ബാങ്ക് സൂചികയ്ക്ക് നാലുശതമാനത്തോളം നഷ്ടമായി. ഓട്ടോ, ഇന്‍ഫ്ര, മെറ്റല്‍, എനര്‍ജി സൂചികകള്‍ 12 ശതമാനം താഴ്ന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *