റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരത്ത് 981 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; 497 പേര്‍ക്കു രോഗമുക്തി

April 20, 2021 - 11:27 pm

തിരുവനന്തപുരം: തിരുവനന്തപുരത്ത് 19.4.2021 തിങ്കളാഴ്ച 981 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 497 പേര്‍ രോഗമുക്തരായി. 6,585 പേരാണ് ജില്ലയില്‍ കോവിഡ് ബാധിച്ച് ഇപ്പോള്‍ ചികിത്സയിലുള്ളത്. തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 768 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതില്‍ 5 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്.

രോഗലക്ഷണങ്ങളെത്തുടര്‍ന്നു ജില്ലയില്‍ 2,897 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇവരടക്കം ആകെ 28,880 പേര്‍ ക്വാറന്റൈനില്‍ കഴിയുന്നുണ്ട്. നിരീക്ഷണത്തിലുണ്ടായിരുന്ന 722 പേര്‍ രോഗലക്ഷണങ്ങളില്ലാതെ നിരീക്ഷണകാലം പൂര്‍ത്തിയാക്കി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *