റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

12,000 ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍, 2,084 പ്രത്യേക കോവിഡ് ആശുപത്രികള്‍: ഇന്ത്യ സജ്ജമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

April 21, 2021 - 12:27 pm

ന്യൂഡല്‍ഹി: 12,000 ക്വാറന്റൈന്‍ കേന്ദ്രങ്ങളും 2,084 പ്രത്യേക കോവിഡ് ആശുപത്രികളും കൊവിഡിനെ നേരിടാന്‍ രാജ്യത്ത് തയ്യാറെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍.കോവിഡ് ചികിത്സയ്ക്കായി കൂടുതല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ വലിയ ആശുപത്രികള്‍ക്ക് ചുമതലയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ കൊണ്ട് 800 ലധികം ഓക്‌സിജന്‍ സൗകര്യമുള്ള കിടക്കകളാണ് വലിയ ആശുപത്രികളിലും മറ്റുമായി ക്രമീകരിക്കപ്പെട്ടത്. ഇത് വര്‍ധിപ്പിക്കണം.ഏറ്റവും മോശമെന്നു വിലയിരുത്തപ്പെടുന്ന ഈ സമയത്തും 1.18 ശതമാനം മാത്രമാണ് ഇന്ത്യയില്‍ മരണ നിരക്ക്. ഐ.സി.യുവിലുള്ള രോഗികള്‍ 1.75 ശതമാനവും. 0.40 ശതമാനം പേരാണ് വെന്റിലേറ്ററിലുള്ളത്. ഓക്‌സിജന്‍ സഹായം വേണ്ടത് 4.03 ശതമാനം പേര്‍ക്കും. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ആരോഗ്യമേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ ഏറെ മെച്ചപ്പെട്ടുവെന്നും മന്ത്രി അവകാശപ്പെട്ടു. പ്രത്യേക സാഹചര്യം പരിഗണിച്ച് റെംഡിസീവര്‍ മരുന്നുകളുടെ വിലയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയെന്നും ആശുപത്രികളില്‍ മെഡിക്കല്‍ ഓക്‌സിജന്റെ ലഭ്യത ഉറപ്പാക്കിയെന്നും മന്ത്രി അറിയിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *