റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സ്‌പോട്ട് രജിസ്ട്രേഷന്‍ ഇല്ല: കോവിഡ് വാക്‌സിന്‍ രജിസ്‌ട്രേഷന്റെ അടിസ്ഥാനത്തില്‍ മാത്രം

April 22, 2021 - 9:03 am

തിരുവനന്തപുരം: കോവിഡ് വാക്‌സിനേഷന്റെ ആസൂത്രണത്തിനും നടത്തിപ്പിനുമായി ആരോഗ്യ വകുപ്പ് പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. പല വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലും പ്രോട്ടോകോള്‍ ലംഘിക്കപ്പെടുന്ന സാഹചര്യത്തിലാണ് പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നതെന്ന് ആരോഗ്യ വകുപ്പുമന്ത്രി കെ കെ ശൈലജ വ്യക്തമാക്കി.

ഏപ്രില്‍ 22 മുതല്‍ വാക്‌സിന്‍ ഒന്നും രണ്ടും ഡോസുകള്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ വഴി മാത്രമായിരിക്കും ലഭ്യമാക്കുക. സ്‌പോട്ട് രജിസ്‌ട്രേഷന്‍ ഇല്ല. രജിസറ്റര്‍ ചെയ്തവര്‍ക്കുമാത്രമേ വാക്‌സിനേഷന്‍ സെന്ററുകളില്‍ ടോക്കണ്‍ വിതരണം ചെയ്യുകയുളളു. വാക്‌സിനേഷനുളള മുന്‍ഗണനാ പട്ടികയിലുളളവര്‍ക്ക് സര്‍ക്കാര്‍ വകുപ്പുകള്‍, അക്ഷയ കേന്ദ്രങ്ങള്‍, സന്നദ്ധസംഘടനകള്‍ എന്നിവ മുഖേന രജിസ്‌ട്രേഷന്‍ നടത്തുന്നതിന് ജില്ലകള്‍ മുന്‍കൈ എടുക്കേണ്ടതാണ്. സര്‍ക്കാര്‍/ സ്വകാര്യ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ വാക്‌സിന്‍ ലഭ്യതയെ അടിസ്ഥാനമാക്കി കോവിന്‍ വെബ്‌സൈറ്റില്‍ സെഷനുകള്‍ മുന്‍കൂട്ടി ഷെഡ്യൂള്‍ ചെയ്യുന്നുവെന്ന് ജില്ലകള്‍ ഉറപ്പുവരുത്തേണ്ടതാണ്.

വാക്‌സിനേഷന്‍ സെഷനുകളില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിക്കണം. വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കേണ്ടതാണ്. സാമൂഹ്യ അകലം പാലിക്കുകയും മാസ്‌ക് ധരിക്കുകയും വേണം.കൈകള്‍ ശുചിയാക്കാന്‍ സാനിറ്റൈസര്‍ എല്ലാ കേന്ദ്രങ്ങളിലും ലഭ്യമാക്കണം .അതാത് വാക്‌സിന്‍ കേന്ദ്രങ്ങളിലെ കോവിഷീല്‍ഡിന്റെയും കോവാക്‌സിന്റെയും ലഭ്യതയനുസരിച്ച് ആസൂത്രണം ചെയ്യുകയും ആ വിവരം പൊതുജനങ്ങളെ അറിയിക്കുകയും ചെയ്യണം .45 വയസിന് മുകളിലുളള പൗരന്മാര്‍ക്ക് ഒന്നാമത്തേയും രണ്ടാമത്തേയും കോവിഡ് വാക്‌സിന്‍ സമയബന്ധിതമായി നല്‍കണം. ഒന്നാം ഡോസ് സ്വീകരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മുന്നണി പോരാളികള്‍ക്കും രണ്ടാം ഡോസ് നല്‍കണം.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *