റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പാകിസ്ഥാനിലെ ബലൂചിസ്ഥാനിലുണ്ടായ സ്ഫോടനത്തില്‍ അഞ്ചുമരണം

April 23, 2021 - 11:32 am

കറാച്ചി: പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയുടെ തലസ്ഥാനമായ ക്വറ്റയില്‍ ഉണ്ടായ സ്ഫോടനത്തില്‍ അഞ്ചുപേര്‍ മരിച്ചു.12 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സെരേന ഹോട്ടല്‍ പാര്‍ക്കിംഗിലാണ് സ്ഫോടനം ഉണ്ടായത്. 21.4.2021 ബുധനാഴ്ച രാത്രിയാണ് സംഭവം. ക്വറ്റ സന്ദര്‍ശിക്കുന്ന ചൈനീസ് സംഘത്തെ ലക്ഷ്യമിട്ടാണ് സ്ഫോടനം നത്തിയതെന്ന് ബലൂചിസ്ഥാന്‍ അധികൃതര്‍ അറിയിച്ചു. സ്ഫോടന സമയത്ത ചൈനീസ് അമ്പാസഡര്‍നോംഗ് റോംഗ് കെട്ടിടത്തിലുണ്ടായിരുന്നെന്നും റിപ്പോര്‍ട്ടുണ്ട്.

കാറിനുളളില്‍ ഘടിപ്പിച്ച സ്‌പോടക വസ്തു പൊട്ടിത്തെറിക്കുകയായിരുന്നെന്നാണ് പ്രഥമീക വിവരം. സ്ഫോടനത്തിന്റെ ആഘാതത്തില്‍ ഹോട്ടലിന് സമീപത്തുളള ബലൂചിസ്ഥാന്‍ അസംബ്ലി ,ഹൈക്കോടതി കെട്ടിടങ്ങളുടെ ജനല്‍പാളികള്‍ തകര്‍ന്നു. സ്‌പോടനത്തിന്റെ ഉത്തരവാദിത്വം നിരോധിത സംഘടനയായ തെഹ്‌രിക്ക് ഇ-താലിബാന്‍ പാക്കിസ്ഥാന്‍ (ടിടിപി) ഏറ്റൈടുത്തു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *