റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മാസ്‌ക് നേരെവയ്ക്കാന്‍ ആവശ്യപ്പെട്ട പഞ്ചായത്ത് പ്രസിഡന്റിനെതിരെ അസഭ്യ വര്‍ഷം

April 24, 2021 - 9:10 am

കണ്ണൂര്‍: അശ്രദ്ധമായി മാസ്‌ക് ധരിച്ചത് ചോദ്യം ചെയ്ത വനിത പഞ്ചായത്ത് പ്രസിഡന്റിന് നേരെ എസ്.ഡി.പി.ഐ പ്രവര്‍ത്തകരുടെ അസഭ്യ വര്‍ഷം. മുന്‍ അദ്ധ്യാപിക കൂടിയായ മാട്ടൂല്‍ പഞ്ചായത്ത് പ്രസിഡന്റ് ഫാരിഷ് ടീച്ചറിന് നേരെയാണ് അസഭ്യവര്‍ഷം നടത്തിയത്. ജാഫര്‍, ശരീഫ് , ഹമ്മാദ് എന്നീ മൂന്നുപേരാണ് പ്രസിഡന്റിന് നേരെ മോശമായി പെരുമാറിയത്. 2021 ഏപ്രില്‍ 19 നാണ് സംഭവം.

ജലവിതരണ പൈപ്പ് പൊട്ടിയതുമായി ബന്ധപ്പെട്ട് മാട്ടൂല്‍ സൗത്തില്‍ പരിശോധനക്കായി പ്രസിഡന്‍രും സഹ പ്രവര്‍ത്തകരം എത്തിയപ്പോഴാണ് മാസ്‌ക്ക് നേരെ ധരിക്കാത്ത ജാഫറിനേയും ഹമ്മാദിനേയും കാണുന്നത്. കോവിഡ് അതി തീവ്രമായ പ്രദേശമായതുകൊണ്ട് മുന്‍ അദ്ധ്യാപിക കൂടിയായ ടീച്ചര്‍ മാസ്‌ക് നേരെ വയ്ക്കാന്‍ ആവശ്യപ്പെട്ടു.അതേ തുടര്‍ന്നാണ് അസഭ്യവര്‍ഷം നടത്തിയത്. സംഭവത്തില്‍ ജില്ലാ കളക്ടര്‍ക്കും പോലീസിനും ടീച്ചര്‍ പരാതി നല്‍കി. തുടര്‍ന്ന് പ്രസിഡന്റിന് എതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ പ്രചരണങ്ങള്‍ നടത്തുകയായിരുന്നു.

സ്ത്രീ ആയതുകൊണ്ടാണ് തന്നോട് ഇങ്ങനെ പെരുമാറിയതെന്നും സാമൂഹ്യ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തല്‍ തുടരുകയാണെന്നും ഫാരിഷ് ടീച്ചര്‍ പറഞ്ഞു. പോലീസ് പ്രതികളെ അറസ്റ്റ് ‌ചെയ്ത് ജാമ്യത്തില്‍ വിട്ടു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *