റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

രാജ്യത്തെ 150 ജില്ലകളില്‍ ലോക്ക്ഡൗണ്‍ നടപ്പാക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം, കേരളത്തിൽ നിന്ന് 12 ജില്ലകൾ

April 28, 2021 - 3:20 pm

ന്യൂഡല്‍ഹി: കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളിലുള്ള രാജ്യത്തെ 150 ജില്ലകളില്‍ ലോക്ക്ഡൗണ്‍ നടപ്പാക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം. അവശ്യസര്‍വീസുകള്‍ക്കടക്കം ഇളവ് നല്‍കിയാകും ലോക്ക്ഡൗണ്‍. 27/04/21 ചൊവ്വാഴ്ച നടന്ന ഉന്നതതല യോഗത്തിലാണ് ആരോഗ്യമന്ത്രാലയം നടപടികള്‍ക്ക് ശുപാര്‍ശ ചെയ്തതെങ്കിലും സംസ്ഥാനങ്ങളുമായി ആലോചിച്ച ശേഷമായിരിക്കും’ ഇതുസംബന്ധിച്ചുള്ള അന്തിമ തീരുമാനം സര്‍ക്കാര്‍ സ്വീകരിക്കുക.

കേരളത്തില്‍ പത്തനംതിട്ടയും കൊല്ലവും ഒഴികെ പന്ത്രണ്ട് ജില്ലകളും കേന്ദ്രം തയ്യാറാക്കിയ പട്ടികയിലുണ്ട്.
സംസ്ഥാനത്ത് 23.24 ആണ് ചൊവ്വാഴ്ചത്തെ പോസിറ്റിവിറ്റി നിരക്ക്.

കേരളത്തില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് നേരത്തെ തന്നെ ഐ.എം.എ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാതെ കര്‍ശന നിയന്ത്രണങ്ങളിലൂടെ രോഗ വ്യാപനം തടയാനാണ് സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നത്. 26/04/21 തിങ്കളാഴ്ച ചേര്‍ന്ന സര്‍വകക്ഷിയോഗത്തിലും ഇതേ അഭിപ്രായമായിരുന്നു എല്ലാവരും പങ്കുവെച്ചത്. എന്നാല്‍ കേസുകള്‍ വര്‍ധിക്കുന്നതിനാല്‍ കേരളവും ഒരു പക്ഷേ ലോക്ക്ഡൗണിനെപ്പറ്റി ചിന്തിച്ചേക്കും.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *